മാവോയിസ്റ്റ് നേതാവായ പാപ്പണ്ണ എന്ന ബദ്രു ഉൾപ്പടെ ഏഴ് മാവോയിസ്റ്റുകൾ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ തെലങ്കാനയിൽ കൊല്ലപ്പെട്ടു. എകെ 47 ഉൾപ്പടെയുള്ള ആയുധങ്ങളും വിവിധ സ്‌ഫോടക വസ്തുക്കളും പൊലീസ് ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് പിടിച്ചെടുത്തു.
ചാൽപാകയിലെ ഉൾവനത്തിലാണ് മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലുണ്ടായത് എന്ന് മുളുഗു എസ്പി ശബരീഷ് പറഞ്ഞു. നവംബർ 22ന് ഛത്തീസ്ഗഢിലെ സുഖ്മയിൽ 10 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിന് തെലങ്കാനയിൽ മറുടിയായി ആക്രമണം ഉണ്ടാകാമെന്ന റിപ്പോർട്ടിനെ തുടർന്ന് പ്രദേശത്ത് കനത്ത ജാഗ്രത പാലിച്ചിരുന്നു.
Also Read: സംഭൽ വെടിവെപ്പ്: ജുഡീഷ്യൽ കമ്മീഷൻ ഇന്ന് സംഭൽ സന്ദർശിക്കും; കനത്ത സുരക്ഷയൊരുക്കി സർക്കാർ
പൊലീസിന്റെ ചാരന്മാരാണെന്ന് ആരോപിച്ച് രണ്ട് ഗ്രാമവാസികളെ ഈ പ്രദേശത്ത് മാവോയിസ്റ്റുകളാൽ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത് പൊലീസ് ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.
ചത്തീസ്ഗഢിലെ സുഖ്മ ജില്ലയിലെ ഭാന്‍ദാര്‍പദാര്‍, നാഗരാം, ദന്തേവാഡാ, കൊരജുഗുഡ എന്നിവിടങ്ങളിലെ വനപ്രദേശത്തെ ഏറ്റുമുട്ടലിലാണ് പത്ത് മാവോയിസ്റ്റുകളെ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ് ടീം, സിആര്‍പിഎഫ് എന്നിവരടങ്ങുന്ന സംഘം വധിച്ചത്. ഇവരുടെ അടുക്കൽ നിന്ന് ഐഎന്‍എസ്എഎസ് റൈഫിള്‍സ്, എകെ 47, എസ്എല്‍ആര്‍ റൈഫിളുകള്‍ എന്നിവ ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here