ബസും വാനും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു

രാജസ്ഥാനിൽ ബസും വാനും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു. ദീദ്വാന-കുചമാനിലെ ബന്താഡിയ്‌ക്ക് സമീപം ശനിയാഴ്ച രാത്രിയോടെയാണ് അപകടം. ഒരു കുട്ടിയുൾപ്പെടെ പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ​ഗുരുതരമാണ്.

സിക്കാറിൽ നിന്നും വന്ന വാൻ ബന്താഡിയ്‌ക്ക് സമീപം റോഡിലെ വളവിൽ വെച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വാനിലുണ്ടായിരുന്ന ഏഴ് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. ഒൻപത് പേരാണ് കാറിൽ ഉണ്ടായിരുന്നത്.

also read; അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മരുന്നു മാറി കുത്തിവെച്ചെന്ന പരാതി: നഴ്‌സിനെതിരെ നടപടി

ബന്താഡിയിലെ വലിയൊരു വളവിൽ വെച്ചാണ് അപകടമുണ്ടായിരിക്കുന്നത്. വളവുതിരിഞ്ഞു വരുമ്പോൾ എതിരെ വരുന്ന വാഹനങ്ങൾ കാണാതിരിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം  പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.  ഏഴ് പേരും നാഗൗറിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് അപകടമുണ്ടായത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News