തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ഏഴുപേര്‍ മരിച്ചു. തിരുവണ്ണാമലൈ ജില്ലയിലെ ചെങ്ങം ടൗണിന് സമീപം തമിഴ്‌നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസിലേക്ക് എസ് യു വി വാഹനം ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ അഞ്ചുപേര്‍ ആസാം സ്വദേശികളാണ്.
Also Read: ‘ആഗോള ടെക് കമ്പനികള്‍ കേരള ഗ്രാമങ്ങളിലേക്ക്’, അഭിമാന നിമിഷം; മന്ത്രി പി രാജീവ്
കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എസ് യു വി വാഹനത്തിലുണ്ടായിരുന്ന നാലുപേരെ പരിക്കുകളോടെ തിരുവണ്ണാമലൈ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also Read: ‘പുനര്‍ജനി’ പദ്ധതിയുടെ രണ്ടാംഘട്ട ബാച്ചിന് മൂവാറ്റുപുഴയില്‍ തുടക്കമായി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here