ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയവഴി തമിഴ്‌നാട്ടില്‍ വാഹനാപകടം; 7 സ്ത്രീകള്‍ക്ക് ദാരുണാന്ത്യം, പത്തോളം പേര്‍ക്ക് പരുക്ക്

തമിഴ്നാട് തിരുപ്പത്തൂരിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം വാണിയമ്പാടിയിലാണ് സംഭവം. കര്‍ണാടകയിലെ ധര്‍മ്മസ്ഥലയിലെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.

വാഹനത്തിന്റെ മുന്‍ഭാഗത്തുണ്ടായിരുന്ന ഏഴ് സ്ത്രീകളാണ് മരിച്ചത്. മീര, ദേവനായി, സീതമ്മാള്‍, ദേവകി, സാവിത്രി, കലാവതി, ഗീതാഞ്ജലി എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരെ തിരുപ്പത്തൂര്‍ വാണിയമ്പാടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Also Read : കെപിസിസി ഉന്നതാധികാര സമിതി യോഗം ഇന്ന്, നേതാക്കളുടെ പരസ്യ പ്രസ്താവനകള്‍ ചര്‍ച്ചയാകും

നിര്‍ത്തിയിട്ട മിനി ബസില്‍ അമിതവേഗത്തിലെത്തിയ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പത്തോളം പേര്‍ക്ക് പരുക്കേറ്റു.

മരിച്ചവരുടെ കുടുംബത്തിന് അടിയന്തരധനസഹായമായി ഒരുലക്ഷം രൂപ അനുവദിച്ചതായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു. പരിക്കേറ്റവരുടെ കുടുംബത്തിന് അടിയന്തരധനസഹായമായി അരലക്ഷം രൂപയും അനുവദിച്ചു.

Also Read : ഏഷ്യാ കപ്പ്; പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് വമ്പന്‍ വിജയം

ബംഗളൂരു- ചെന്നൈ ദേശീയ പാതയില്‍ വച്ച് മിനി ബസിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് വാഹനം പാതയോരത്ത് നിര്‍ത്തിയിരുന്നു. യാത്രക്കാരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ട ഡ്രൈവര്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ അമിതവേഗത്തിലെത്തിയ ലോറി ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് മറിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News