കോട്ടയത്ത് നീണ്ടൂരിൽ ഫാമിലെ കുളത്തിൽ വീണ് ഏഴു വയസ്സുകാരന് ദാരുണന്ത്യം

കോട്ടയത്ത് നീണ്ടൂരിൽ ഫാമിലെ കുളത്തിൽ വീണ് ഏഴു വയസുകാരൻ മരിച്ചു. കണ്ണൂർ പലക്കാട് കിള്ളിയാത്ത് ജോർജി ഷെറിൻ ദമ്പതികളുടെ മകൻ എയ്ഡൻ ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടോടുകൂടിയായിരുന്നു സംഭവം. കുട്ടി കുളത്തിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെ അപകടമുണ്ടായി മരണപ്പെടുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. കുടുംബാംഗങ്ങളായ ഏഴു പേരാണ് വിനോദയാത്രയ്ക്കായി നീണ്ടൂർ ഫാമിൽ എത്തിയത്.

Also Read; അടിമാലിയിൽ 10 വയസ്സുകാരനെ പീഡിപ്പിച്ച 60 -കാരന് 6 വർഷം തടവും 25500 രൂപ പിഴയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News