ഓട്ടോയില്‍ നിന്ന് തെറിച്ചു വീണ് ഏഴ് വയസുകാരന്‍; പിന്നില്‍ നിന്ന് വന്ന കാറിടിച്ചു; ഗുരുതര പരിക്ക്

ഓട്ടോയില്‍ നിന്ന് വീണ തെറിച്ചു വീണ ഏഴ് വയസുകാരനെ പിന്നില്‍ നിന്ന് വന്ന കാറിടിച്ച് ഗുരുതര പരിക്ക്. വാഴക്കുളം സ്വദേശി പ്രീജിത്തിന്റെ മകന്‍ നിഷികാന്ത് പി.നായര്‍ക്കാണ് പരുക്കേറ്റത്. രാവിലെ പത്ത് മണിയോടെ ആലുവ കുട്ടമശേരി ആനിക്കാട് കവലയ്ക്ക് സമീപമായിരുന്നു സംഭവം. കുട്ടിയെ ഇടിച്ച കാര്‍ നിറുത്താതെ പോയി.

Also Read: കൊച്ചി മെട്രോ: തൃപ്പൂണിത്തുറ സ്റ്റേഷന്‍ നിര്‍മാണം അവസാനഘട്ടത്തില്‍; പരിശോധന പൂര്‍ത്തിയായി

പരിക്കേറ്റ കുട്ടി ആലുവ രാജഗിരി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. തലച്ചോര്‍, കരള്‍, വൃക്കകള്‍ എന്നിവയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഓട്ടോയില്‍ നിന്ന് തെറിച്ചു വീണപ്പോള്‍ സംഭവിച്ച പരുക്കാണെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ കരുതിയത്. ഓട്ടോയില്‍ നിന്ന് വീണാല്‍ ഇത്ര ഗുരുതരമായ പരുക്ക് ഉണ്ടാകാനിടയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെയാണ് വീഴ്ചയ്ക്ക് പിന്നാലെ കാറിടിച്ച വിവരം പുറത്ത് വന്നത്. സംഭവത്തില്‍ ആലുവ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News