ഏഴ് വർഷം കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിൽ നടന്നത് 33,000ത്തില്പരം നിയമനങ്ങൾ: വി ശിവൻകുട്ടി

2016 ൽ ഇടതുപക്ഷ ഗവൺമെന്റ് അധികാരമേറ്റതുമുതൽ ഇതുവരെ പൊതുവിദ്യാഭ്യാസ വകുപ്പിൽ ആകെ PSC മുഖേന 33,377 നിയമനങ്ങൾ നടന്നിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇടുക്കി മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിയമനങ്ങളിൽ 28,124 എണ്ണം അദ്ധ്യാപക നിയമനങ്ങളാണ്. ഈ കാലയളവിൽ നടന്ന അനദ്ധ്യാപക നിയമനങ്ങൾ 5,253 ആണ്. ഇത് പരിശോധിക്കുമ്പോൾ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ സർക്കാർ അദ്ധ്യാപക നിയമനങ്ങൾ ഈ കാലഘട്ടത്തിൽ നടന്നിട്ടുള്ളതും കേരളത്തിലാണ്.

ALSO READ: കെഎസ്‌ആർടിസിക്ക്‌ സംസ്ഥാന സർക്കാർ സഹായമായി 30 കോടി അനുവദിച്ചു

സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്കരണങ്ങളുടെ ഭാഗമായി പുതുക്കുന്ന പാഠപുസ്തകങ്ങളിൽ ആധുനിക കാലത്തിന്റെ എല്ലാ വെല്ലുവിളികളേയും നേരിടാനാവശ്യമായ പാഠ ഭാഗങ്ങൾ ഉൾകൊള്ളിക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ALSO READ: ‘കെ എസ് യുവിൻ്റെ ഷൂവർക്കർമാർ’, ഒടുവിൽ കുറ്റസമ്മതം നടത്തി അലോഷ്യസ് സേവ്യർ; ഇനി ഷൂ ഇല്ല വർക്ക് മാത്രം

ശാസ്ത്രാവബോധം വളർത്താനുള്ള പാഠങ്ങൾ, മനുഷ്യാവകാശങ്ങളെ കുറിച്ചുള്ളവ,മാലിന്യ നിർമാർജ്ജനം,കുട്ടികളുടെ അവകാശങ്ങൾ – പ്രധാനമായും പോക്സോ നിയമങ്ങൾ, ലൈംഗിക വിദ്യാഭ്യാസം,കാലാവസ്ഥാ വ്യതിയാനം,റോഡ് സുരക്ഷാ കാര്യങ്ങൾ സംബന്ധിച്ച പാഠങ്ങൾ,തൊഴിലിനോടുള്ള ആഭിമുഖ്യം വളർത്തൽ, ആരോഗ്യ – കായിക വിദ്യാഭ്യാസം,കലാവിദ്യാഭ്യാസം എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News