പനങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞദിവസം മദ്യ ലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമായ ഏഴു പേരെ അറസ്റ്റ് ചെയ്തു. ഇവരെ ഉടൻ കോടതിയിൽ ഹാജരാക്കും. പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയത് അടക്കം ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Also read: പാര്‍ട്ടി പുനഃസംഘടന; കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നു
കോൺഗ്രസ് നേതാക്കളായ വി ഡി സതീശൻ അടക്കം യൂത്ത് കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം.കോൺഗ്രസ് സ്വാധീനം ഉപയോഗിച്ച് ഇവരെഇറക്കാൻ ശ്രമിച്ചുവെങ്കിലും ക്രിമിനൽ കേസിലെ പ്രതികൾ അടക്കമുള്ളവർ കേസിൽ ഉൾപ്പെട്ടതിനാൽ പൊലീസിന് സ്റ്റേഷൻ ജാമ്യം അനുവദിക്കാൻ കഴിഞ്ഞില്ല. മദ്യലഹരിയിൽ പൊലീസിനെ ആക്രമിച്ച കേസ് ആയതിനാൽ ഒഴിവാക്കാൻ കഴിയില്ല എന്നാണ് ഉദ്യോഗസ്ഥർ കോൺഗ്രസ് നേതാക്കളോട് പറഞ്ഞത്.
Also read: തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെ മുഖ്യമന്ത്രി നാളെ അഭിസംബോധന ചെയ്യും
കഞ്ചാവ് കേസ് പിടിച്ചുപറി അടക്കം നിരവധി കേസുകളിലെ പ്രതികളാണ് അറസ്റ്റിലായവർ. പനങ്ങാട് സ്റ്റേഷനിലെ പൊലീസുകാരെ ആക്രമിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പുലർച്ചെ മദ്യലഹരിയിൽ നടുറോഡിൽ അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കുന്നത്. കസ്റ്റഡിയിൽ എടുത്ത ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. പൂച്ചാക്കൽ മേഖലയിലെ യൂത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകരാണ് ഇവർ. നിരവധി ക്രിമിനൽ കേസിലെ പ്രതികളാണ് ഇവർ എന്ന് പൊലീസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here