കനാലിൽ കുളിക്കാൻ ഇറങ്ങിയ 17കാരൻ മുങ്ങിമരിച്ചു

തൃശ്ശൂർ കാട്ടൂരിൽ കനാലിൽ കുളിക്കാൻ ഇറങ്ങിയ 17കാരൻ മുങ്ങിമരിച്ചു. പടിയൂർ ചെട്ടിയാൽ സ്വദേശി ബിജോയിയുടെ മകൻ ഭവത്കൃഷ്ണ ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ ആയിരുന്നു അപകടം.

also read: ബംഗാൾ ഗവർണറുമായി കൂടിക്കാഴ്ച നടത്തി സംവിധായകൻ പ്രിയദർശൻ

കൂട്ടുകാരുമൊത്ത് കോതറ പാലത്തിന് സമീപം കെ എൽ ഡി സി കനാലിൽ കുളിക്കുന്നതിനിടയിൽ ഭവത്കൃഷ്ണയെ കാണാതാവുകയായിരുന്നു. പിന്നീട് ഇരിങ്ങാലക്കുട ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ വൈകിട്ട് ആറു മണിയോടെ പാലത്തിന് സമീപത്തു നിന്നും മൃതദേഹം കണ്ടെത്തി.

also read: ഫ്രഞ്ച് ഓപ്പൺ വനിതാ കിരീടം പോളണ്ട് താരം ഇഗ സ്വിറ്റെക് സ്വന്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News