സൈക്കിളില്‍ സഞ്ചരിക്കവെ 17കാരിയുടെ ഷാൾ അക്രമികള്‍ പിടിച്ചു വലിച്ചു; മറിഞ്ഞു വീണ പെൺകുട്ടിക്ക് ദാരുണാന്ത്യം

സൈക്കിളില്‍ പോകവെ ‍വ‍ഴിയില്‍ നിന്നവരുടെ ആക്രമണത്തില്‍ റോഡിലേക്ക് മറിഞ്ഞു വീണ 17 കാരിയുടെ ദേഹത്തേക്ക് വാഹനം പാഞ്ഞുകയറി ദാരുണാന്ത്യം. യുപിയിലെ അംബേദ്ക്കര്‍ നഗറില്‍ ശനിയാഴ്ചയായിരുന്നു സംഭവം. സൈക്കിളില്‍ പോകുകയായിരുന്ന പെൺകുട്ടിയെ അക്രമികൾ ശല്യം ചെയ്യുകയും ഷാൾ പിടിച്ച് വലിക്കുകയുമായിരുന്നു.

ALSO READ: പത്തനംതിട്ടയിൽ വീട്ടമ്മയെ കടിച്ച വളർത്തു നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

ഷാൾ പിടിച്ചു വലിച്ചതിന്റെ ആഘാതത്തിൽ റോഡിലേക്ക് വീണ പെൺകുട്ടിയുടെ ദേഹത്തേക്ക് വേഗത്തിലെത്തിയ ബൈക്ക് പാഞ്ഞുകയറുകയായിരുന്നു. ഉടൻ തന്നെ പെൺകുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് പേർ ചേർന്ന് ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് പെൺകുട്ടിയുടെ പിതാവിൻറെ പരാതിയിൽ പറയുന്നത്. പെൺകുട്ടിയെ അക്രമിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ALSO READ: നിപയില്‍ ആശ്വാസം; പുതിയ കേസുകളില്ല, വെൻ്റിലേറ്ററിലായിരുന്ന കുട്ടിയെ മാറ്റി: മന്ത്രി വീണാ ജോര്‍ജ്ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News