ഓസ്‌ട്രേലിയയിൽ മലയാളിയുടെ കോളേജിന്റെ ഏഴാമത്തെ ക്യാമ്പസ് ഉദ്ഘാടനം ചെയ്തു

ഓസ്‌ട്രേലിയയിൽ മലയാളിയുടെ കോളേജിന്റെ ഏഴാമത്തെ ക്യാമ്പസ് ഉദ്ഘാടനം ചെയ്തു. ഓസ്‌ട്രേലിയൻ നഴ്‌സിംഗ് വിദ്യാഭ്യാസ രംഗത്ത് ഒന്നര പതിറ്റാണ്ടായി പ്രവർത്തിക്കുന്ന IHNA – IHM കോളേജുകളുടെ ഏഴാമത്തെയും മെൽബൺ CBD യിലെ രണ്ടാമത്തെതുമായ IHNA ക്യാമ്പസ് ആണ് ഉദ്ഘാടനം ചെയ്തത്.

ALSO READ: കാട്ടിൽ കുടുങ്ങിയ അധ്യാപകരെയും വിദ്യാർഥികളെയും വിജയകരമായി രക്ഷപ്പെടുത്തി

വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ലീ ഗാർവുഡ് (Chief Executive Officer of Maryvale Private Hospital,Vic.) ഉദ്ഘാടനം നിർവഹിച്ചു. IHNA സിഇഒ ബിജോ കുന്നുംപുറത്ത് ചടങ്ങിൽ അധ്യക്ഷനായി.

ആലപ്പുഴ സ്വദേശിയായ ബിജോ കുന്നുംപുറത്ത് ഓസ്‌ട്രേലിയയിലെ ആരോഗ്യ വിദ്യാഭ്യസ മേഖലയിൽ ആരംഭിച്ച സ്ഥാപനങ്ങളാണ് IHNA , IHM. പ്രതിവർഷം അയ്യായിരത്തോളം വിദ്യാർത്ഥികൾ 19 വിവിധ വിഷയങ്ങളിലായി ഇവിടെ പഠിക്കുന്നുണ്ട്. ഡിപ്ലോമ നഴ്‌സിംഗ്, മാസ്റ്റർ ഓഫ് നഴ്‌സിംഗ്, ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് എന്നീ കോഴ്‌സുകൾക്കാണ് കൂടുതൽ വിദ്യാർഥികൾ എത്തുന്നത്. 20 വർഷത്തിനുള്ളിൽ 18000 നഴ്‌സുമാരെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവന്നത് ബിജോ തുടക്കം കുറിച്ച MWT ഗ്ലോബൽ വഴിയായിരുന്നു .

തുടർച്ചയായി മൂന്നാം വർഷവും മികച്ച കോളേജിനുള്ള വിക്‌റ്റോറിയ സർക്കാരിന്റെ അവാർഡ് IHNA ക്കാണ് ലഭിച്ചത്. ഉദ്‌ഘാടന ചടങ്ങിൽ ക്യാമ്പസ് മാനേജർ ജിജോ മാത്യു, സൈമൺ ഷ്വെഗെർട്ട്, സജി കുന്നുംപുറത്ത് എന്നിവർ സന്നിഹിതരായിരുന്നു.

ALSO READ: സാങ്കേതികപരമായി വളരുന്ന നഗരങ്ങളുടെ ആഗോള പട്ടികയിൽ ഇടം നേടി തിരുവനന്തപുരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News