‘പി.ടി പിരീഡ് മാഷുമ്മാരുടെ ക്ലാസ് ഇനി നടക്കൂല്ല’; വൈറലായി കുട്ടിപ്രസംഗം

ഏഴാം ക്ലാസുകാരിയുടെ ഉശിരന്‍ തെരഞ്ഞെടുപ്പ് പ്രകടനമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സ്‌കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താന്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളും വാഗ്ദാനങ്ങളും പറഞ്ഞ പ്രസംഗമാണ് സോഷ്യല്‍ മീഡിയ കൈയ്യടിച്ച് സ്വീകരിച്ചത്. ചിരിയോടൊപ്പം ചിന്തയും ഈ വീഡിയോയിൽ പങ്കുവെയ്ക്കുന്നുണ്ട്. കണ്ണംകോട് ടി.പി.ജി മെമ്മോറിയല്‍ യു.പി സ്‌കൂള്‍ എന്ന് വിഡിയോയിൽ കാണുന്നുണ്ട്.

also read :രാഷ്ട്രപതി ഒപ്പുവെച്ചു; ദില്ലി സര്‍വീസസ് ആക്ട് നിയമമായി

”ഞാനിവിടെ സ്‌കൂള്‍ ലീഡറായി വന്നാല്‍ എല്ലാ അച്ചടക്കവും പാലിച്ച് ഇവിടുത്തെ കുട്ടികളെ മര്യാദയ്ക്ക് നോക്കിക്കോളുമെന്ന് ഞാന്‍ പറയുന്നു. കാരണം നമ്മുടെ സ്‌കൂള്‍ അച്ചടക്കത്തോടെയും വൃത്തിയോടെയും ഇരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. പിന്നെ എനിക്കിവിടെ പറയാനുള്ളത്, ചില മാഷുമാര്‍ പി.ടി പിരീഡ് കേറി ക്ലാസെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് പൂര്‍ണമായും തെറ്റാണ്. അതിവിടെ നടക്കൂല്ല. ഫുട്‌ബോള്‍, ക്രിക്കറ്റ്, ഷട്ടിലൊക്കെ നല്‍കേണ്ടത് സ്‌കൂളിന്റെ ഉത്തരവാദിത്തമാണ്. പോരാത്തതിന്, ബുധനാഴ്ച കുട്ടികള്‍ക്ക് പുറമേ മാഷന്മാരും യൂണിഫോം കര്‍ശനമായി ഇടണം. കാരണം ചില ടീച്ചര്‍മാര്‍ പച്ച ചുരിദാറാണെങ്കില്‍ പച്ച, ചെരിപ്പ്, പച്ച ക്യൂട്ടെക്‌സ്, പച്ചക്കമ്മല്, പച്ചക്ലിപ്പ് എന്നെല്ലാം ധരിക്കുന്നുണ്ട്. മാഷന്മാരാണെങ്കില്‍ ബ്രാന്‍ഡഡ് ഷര്‍ട്ട്, ജീന്‍സ് എന്നിവയും ധരിക്കുന്നു’ ഇങ്ങനെയാണ് ഈ വീഡിയോയിലെ കുട്ടി പ്രസംഗം. കൂടാതെ വീഡിയോയില്‍ തന്റെ ചിഹ്നം പെന്‍ ആണെന്നും പറയുന്നുണ്ട്.

കൈയടികളോടെ വന്‍പിന്തുണയാണ് സ്ഥാനാര്‍ഥിക്ക് നല്‍കുന്നത്. പേര് അറിയില്ലെങ്കിലും മിടുക്കിയെന്നാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റായി നല്‍കിയത്.

also read :പരസ്യ പോരാട്ടവുമായി ടെക് ഭീമന്മാർ; മസ്ക് – സക്കര്‍ബര്‍ഗ് പോരാട്ടത്തിന് വേദിയാകുവാൻ ഇറ്റലി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News