ഏഴാംഘട്ട പ്രചാരണം ശക്തമാക്കി മുന്നണികള്‍; ജനവിധി തേടുന്നത് 904 സ്ഥാനാര്‍ത്ഥികള്‍

ഏഴാംഘട്ട പ്രചാരണം ശക്തമാക്കി മുന്നണികള്‍. ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 57 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരണാസിയും ഏഴാംഘട്ടത്തില്‍ ഉള്‍പ്പെടും. തൃണമൂല്‍- ബിജെപി- സിപിഐ എം ത്രികോണ മത്സരം നടക്കുന്ന ബംഗാളിലെ എട്ട് മണ്ഡലങ്ങളും ഏഴാംഘട്ടത്തില്‍ ഉള്‍പ്പെടും.

ALSO READ:  കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരും

ഏഴ് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമായി 57 സീറ്റുകളിലേക്കാണ് ജൂണ്‍ ഒന്നിന് വോട്ടെടുപ്പ്. ഏഴാംഘട്ടത്തില്‍ 904 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടും. ഉത്തര്‍പ്രദേശിലും പഞ്ചാബിലും 13 ഇടത്തും, ബംഗാള്‍ 9, ബിഹാര്‍ എട്ട്, ഒഡിഷ ആറ്, ഹിമാചല്‍ നാല്, ജാര്‍ഖണ്ഡ് മൂന്ന്, കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡും അവസാനഘട്ടത്തില്‍ ഉള്‍പ്പെടും. നരേന്ദ്രമോദിയുടെ വാരണാസി ഉള്‍പ്പെടെ ഒട്ടേറെ വിഐപി മണ്ഡലങ്ങളും അവസാനഘട്ടത്തിലുണ്ട്. എട്ട് മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കുന്ന ബംഗാളില്‍ തൃണമൂല്‍- ബിജെപി- സിപിഐ എം ശക്തമായ ത്രികോണമത്സരമാണ്.

ALSO READ: പുഴയിൽ വീണ് യുവാവിന് ദാരുണാന്ത്യം; സംഭവം കോഴിക്കോട്

ബംഗാളിലെ ജാദവ്പ്പുരില്‍ ശ്രിജന്‍ ഭട്ടാചാര്യയും ഡംഡമ്മില്‍ സുജന്‍ ചക്രവര്‍ത്തിയും കൊല്‍ക്കത്ത ദക്ഷിണില്‍ സെയ്‌റാഷാ ഹാലിമും ഡയമണ്ട് ഹാര്‍ബറില്‍ പ്രതികൂര്‍ റഹ്‌മാനും സിപിഐ എമ്മിനായി ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നു. കോണ്‍ഗ്രസിന്റെ മനീഷ് തിവാരി മത്സരിക്കുന്ന ചണ്ഡിഗഡും ശ്രദ്ധേയ മണ്ഡലമാണ്. ബോളിവുഡ് നടി കങ്കണ റാവത്തും കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിങ്ങും ഏറ്റുമുട്ടുന്ന മണ്ഡിയാണ് ഹിമാചലിലെ പ്രധാന മണ്ഡലം. അതേസമയം പോളിംഗ് ശതമാനം കുറയുന്നത് ബിജെപിയില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. 61.22 ശതമാനം രേഖപ്പെടുത്തിയ ആറാം ഘട്ടത്തിലായിരുന്നു ഏറ്റവും കുറഞ്ഞ പോളിംഗ് നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News