ഏഴാമത് പ്രൊഫ. അരവിന്ദാക്ഷൻ പുരസ്കാരം പ്രശസ്ത മാധ്യമ പ്രവർത്തകൻ ആർ രാജഗോപാലിന്

ഏഴാമത് പ്രൊഫ. അരവിന്ദാക്ഷൻ പുരസ്കാരം പ്രശസ്ത മാധ്യമ പ്രവർത്തകൻ ആർ രാജഗോപാലിന്. അരലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ നിരന്തര പോരാട്ടമാണ് രാജഗോപാലിനെ പുരസ്കാരത്തിന് അർഹനാക്കിയത്.

ALSO READ: മത്സ്യം കയറ്റുന്ന പിക്കപ്പ് വാനിൽ നിന്നും 29 കിലോ കഞ്ചാവ് പിടികൂടി; രണ്ട് മാസത്തെ നീരീക്ഷണത്തിനൊടുവിലാണ് പ്രതികൾ വലയിൽ ആയത്

ഒക്ടോബർ മൂന്നിന് കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. കൽക്കത്തയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ദിനപത്രം ടെലഗ്രാഫിന്റെ എഡിറ്ററാണ് മലയാളിയായ ആർ രാജഗോപാൽ. അരവിന്ദാക്ഷൻ ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ കാവുമ്പായി ബാലകൃഷ്ണനാണ് തൃശൂരിൽ നടന്ന വാർത്താ സമ്മേളനത്തിൽ പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്.

ALSO READ: ട്രാഫിക് നിയമലംഘനങ്ങൾ; “ശുഭയാത്ര” വാട്സാപ്പ് നമ്പറിലേയ്ക്ക് മെസ്സേജ് അയക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News