ചീങ്കണ്ണിയുടെ വയറ്റില്‍ നിന്ന് കിട്ടിയത് 70 നാണയങ്ങള്‍; അമ്പരന്ന് ഡോക്ടര്‍മാര്‍

മൃഗശാലകള്‍ സന്ദര്‍ശിക്കാത്തവരൊക്കെ വളരെ ചുരുക്കമായിരിക്കും. മൃഗശാലകളില്‍ പല മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും ഒക്കെ എവുതിവച്ചിരിക്കുന്നത് കാണാന്‍ സാധിക്കും. ചിലയിടങ്ങളില്‍ പലരും അത് അനുസരിക്കാറില്ല. ഇത് വലിയ അപകടങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു.

കഴിഞ്ഞ ദിവസം ഹെന്റി ഡോര്‍ലി സൂ ആന്‍ഡ് അക്വേറിയത്തിലുള്ള തിബോഡോക്സ് എന്ന 36 -കാരന്‍ ചീങ്കണ്ണിയുടെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 70 നാണയങ്ങളാണ്. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് നാണയ ശേഖരം കണ്ടെത്തിയത്. തിബോഡോക്‌സിന് അനസ്‌തേഷ്യ നല്‍കിയ ശേഷം എല്ലാ നാണയങ്ങളും വിജയകരമായി മാറ്റിയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Also Read: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് തുടക്കം; കേരളം ഇന്ന് അസമിനെ നേരിടും

സന്ദര്‍ശകര്‍ ചീങ്കണ്ണിയെ പാര്‍പ്പിരുന്നിടത്തേക്ക് നാണയങ്ങള്‍ വലിച്ചെറിഞ്ഞിട്ടുണ്ടാകും അതിനാലാണ് അവയുടെ വയറ്റില്‍ നിന്ന് നാണയങ്ങള്‍ കിട്ടിയതെന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. തിബോഡോക്‌സിന് മറ്റ് അപകടസാഹചര്യങ്ങളൊന്നുമില്ലെന്നും മൃഗശാല അധികൃതര്‍ പറയുന്നു. നിലവില്‍ ഈ മൃഗശാലയിലെ ചീങ്കണ്ണികള്‍ക്ക് ആരോഗ്യപ്രശനങ്ങളുണ്ടോ എന്നറിയാന്‍ റേഡിയോഗ്രാഫ്‌സും രക്തം ശേഖരിക്കലും പെടുന്നു. ഈ പരിശോധനയിലാണ് ചീങ്കണ്ണിയുടെ വയറ്റില്‍ നാണയങ്ങള്‍ കിടക്കുന്നതായി കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News