ഭാഗ്യദേവത തുണച്ചു; അച്ഛൻ മകൾക്ക് വിറ്റ ടിക്കറ്റിന് 75 ലക്ഷം

അച്ഛൻ മകൾക്ക് വിറ്റ ടിക്കറ്റിന് ഭാഗ്യം തുണച്ചത് 75 ലക്ഷം. അരൂർ ക്ഷേത്രം കവലയിൽ ലോട്ടറി വിൽക്കുന്ന നേട്ടശേരിൽ അഗസ്റ്റിന്റെ മകൾ ആഷ്ലിക്കാണ് ഇന്നലെ നറുക്കെടുത്ത സ്ത്രീശക്തി ടിക്കറ്റിന്റെ 75 ലക്ഷം ഒന്നാം സമ്മാനം ലഭിച്ചത്.

12 ടിക്കറ്റുകളാണ് ആഷ്‌ലി എടുത്തത്. എസ്ജി 883030 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം കിട്ടിയത്. ഒന്നിലധികം ടിക്കറ്റുകളെടുക്കുന്നത് ആഷ്‌ലിയുടെ പതിവാണ്. ചെറിയ സമ്മാനങ്ങൾ ഇടയ്ക്കിടെ കിട്ടാറുമുണ്ട്. സമ്മാനാർഹമായ ടിക്കറ്റ് എസ്ബിഐ അരൂർ ബൈപ്പാസ് കവല ശാഖയിൽ ഏൽപ്പിച്ചു.

Also Read: അന്ന് ഒരു നോക്ക് കാണാൻ തേനിയിലെത്തി; ഇന്നിതാ അരിക്കൊമ്പന് വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തി തൃശൂർ സ്വദേശി

അർത്തുങ്കൽ സ്വദേശിയായ ബിനീഷാണ് ആഷ്‌ലിയുടെ ഭർത്താവ്. അഗസ്റ്റിനും ഭാര്യ ലിസ്സിക്കുമൊപ്പം കുടുംബവീട്ടിലാണ് ആഷ്‌ലിയും ഭർത്താവും മകൻ ആദിഷും താമസിക്കുന്നത്. ജീര്ണാവസ്ഥയിലായ വീട് പുതുക്കി പണിയണമെന്ന് ആഗ്രഹമുണ്ടെന്ന് ആഷ്‌ലി പറയുന്നു. കൂട്ടത്തിൽ സഹോദരിമാരെയും സഹായിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News