അന്തര്‍ സംസ്ഥാന സഹകരണ സംഘങ്ങള്‍ രൂപീകരിച്ച ശേഷം വളരെ വേഗം പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന അവസ്ഥയുണ്ടെന്ന് മന്ത്രി വി എന്‍ വാസവന്‍ നിയമസഭയില്‍ ചോദ്യത്തിന് മറുപടി നല്‍കി. ഇത് സംബന്ധിച്ച് കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ വെബ് സൈറ്റിലെ കണക്കുകളില്‍ 71 അന്തര്‍ സംസ്ഥാന സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഒരു റിപ്പോര്‍ട്ടും കേന്ദ്ര സഹകരണ മന്ത്രാലയം സംസ്ഥാനത്തിന് നല്‍കിയിട്ടില്ല.
Also Read: ഉത്തര്‍പ്രദേശ് ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സമാജ് വാദി പാര്‍ട്ടി
രാജസ്ഥാന്‍ -15, മഹാരാഷ്ട്ര -13, ഡല്‍ഹി ഒഡീഷ 11 വീതം, ഉത്തര്‍പ്രദേശ് -9, തമിഴ്നാട് മൂന്ന്, ആന്ധ്ര, ഗുജറാത്ത്, തെലുങ്കാന രണ്ട് വീതം, പഞ്ചാബ്, ജാര്‍ഘണ്ഡ, ചാണ്ഡീഗഡ് എന്നിവിടങ്ങളില്‍ ഒരോ സംഘങ്ങള്‍ വീതവുമാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഉയര്‍ന്ന പലിശ വാങ്ങി നിക്ഷേപം സ്വീകരിക്കുന്ന ഇത്തരം സംഘങ്ങളുടെ നിക്ഷേപത്തിന് യാതൊരു വിധമായ പരിരക്ഷയും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ല. 2002ലെ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപറേറ്റീവ് സൊസൈറ്റീസ് ആക്്ടിലും റൂളിലും ഒരു വ്യവസ്ഥയും ഇല്ലെന്നും. ഇവരെ നിയന്ത്രിക്കുന്നതിന് സംസ്ഥാന സഹകരണ സംഘം രജിസ്ട്രാര്‍ക്ക് യാതൊരുവിധമായ അധികാരവും ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. എം എല്‍ എ മാരായ കെ പ്രേം കുമാര്‍, കെ ആര്‍സലന്‍, മുരളി പെരുനെല്ലി, പി വി ശ്രീനിജന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായിട്ടാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here