ബോക്സോഫീസിൽ തകർന്നടിഞ്ഞ് വിവാദ ചിത്രം “72 ഹൂറാന്‍”

സഞ്ജയ് സിംഗ് ചൗഹാന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ’72 ഹൂറാന്‍’ എന്ന ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ വെറും 35 ലക്ഷം രൂപ. അഞ്ചാം ദിനത്തെ കളക്ഷൻ 18 ലക്ഷമാണെന്നാണ് വിവരങ്ങൾ. ചിത്രം തിയേറ്ററുകളിലെത്തും മുൻപേ വിവാദത്തിലായിരുന്നു. ഇതുവരെ ബോക്സോഫീസിൽ നിന്ന് 1.60 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അശോക് പണ്ഡിറ്റ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന ആരോപണമാണ് ചിത്രം പ്രധാനമായും നേരിട്ടത്.

also read; ആരാധകക്കൂട്ടം ഒഴിവാക്കാൻ സിഗ്നൽ തെറ്റിച്ചു; ദളപതിക്ക് 500 രൂപ പിഴ

ചിത്രം നേരത്തെ ഡൽഹി ജവഹര്‍ലാല്‍ നെഹ്‌റു സർവകലാശാലയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ക്യാമ്പസിലെ വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസമുണ്ടായി. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ഓഫ് സ്റ്റുഡന്റ് യൂണിയന്‍ ’72 ഹൂറാന്‍’ പ്രദര്‍ശിപ്പിച്ചതിനെതിരേ രംഗത്തെത്തിയിരുന്നു.

also read; ഡോക്ടറുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് 20 മുതല്‍ 2000 രൂപയുടെ കെട്ടുകള്‍ വരെ, പരാതിക്കാരനോട് വീട്ടുജോലി ചെയ്യണമെന്നും ആവശ്യപ്പെട്ടു

സര്‍വകലാശാലയുടെ ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കേണ്ട തുക ആര്‍.എസ്.എസ് പിന്തുണയോടെയുള്ള പരിപാടികള്‍ക്ക് വേണ്ടി വിനിയോഗിക്കുന്നത് ശരിയല്ലെന്നും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ഓഫ് സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റ് അഭിപ്രായപ്പെട്ടിരുന്നു. അതേസമയം ചിത്രം ഒരു മതവിഭാഗത്തിനെയും മോശമായി ചിത്രീകരിക്കുന്നില്ലെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെയാണെന്നുമാണ് നിര്‍മാതാവ് അനില്‍ പാണ്ഡെ വിശദീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News