ജയ്പൂരില്‍ പെട്രോള്‍ പമ്പില്‍ രാസവസ്തുക്കള്‍ നിറച്ച ട്രക്ക് മറ്റ് ട്രക്കുകളില്‍ കൂട്ടിയിടിച്ച് വന്‍ തീപിടിത്തം; നിരവധി പേര്‍ മരിച്ചതായി സംശയം

രാജസ്ഥാനിലെ ജയ്പൂരില്‍ പെട്രോള്‍ പമ്പില്‍ ഒരു ട്രക്ക് മറ്റ് ട്രക്കുകളുമായി കൂട്ടിയിടിച്ചുണ്ടായ വന്‍ തീപിടിത്തത്തില്‍ ആറു പേര്‍ മരിച്ചു. നിരവധി പേര്‍ കൊല്ലപ്പെട്ടതായി സംശയം ഉയരുന്നുണ്ട്. ഇന്ന് പുലര്‍ച്ചെ 5.30നായിരുന്നു സംഭവം. പമ്പിലുണ്ടായിരുന്ന സിഎന്‍ജി ടാങ്കറില്‍ കൂടി പിന്നീട് തീപടര്‍ന്നു.

ALSO READ: അങ്കമാലി അതിരൂപതയിലെ അച്ചടക്ക നടപടികൾക്കായി പ്രത്യേക സഭാകോടതി

നിലവില്‍ ഫയര്‍ഫോഴ്‌സ് തീയണയ്ക്കുകയാണ്. തീപൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. രാസവസ്തുക്കള്‍ നിറച്ച ട്രക്ക് മറ്റ് ട്രക്കുകളിലേക്ക് വന്നിടിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.

ALSO READ: എതിർപ്പ് തുടരുന്നു; മന്നം ജയന്തി ആഘോഷത്തിൽ വി.ഡി സതീശനെ ഒഴിവാക്കി രമേശ് ചെന്നിത്തലയെ ക്ഷണിച്ച് എൻഎസ്എസ്

‘തീപിടിത്തത്തില്‍ നിരവധി ട്രക്കുകള്‍ കത്തിനശിച്ചു. എന്നാല്‍ എത്രയെണ്ണമാണെന്ന് കൃത്യമായ കണക്കുകളില്ല. പരുക്കേറ്റവരെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിയിച്ചിട്ടുണ്ട്.’ ഭാങ്ക്‌റോട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസറായ മനീഷ് ഗുപ്ത പറഞ്ഞു.

ALSO READ: ചോദ്യപേപ്പർ ചോർച്ച; ക്രൈം ബ്രാഞ്ച് കേസ് എടുത്തു

Fire broke out at Rajasthan’s Jaipur after a truck with chemicals collided with other trucks. The incident happened at a petrol pumb today morning at 5.30am. Several feared dead.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk