പാലക്കാട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട് ഷൊര്‍ണ്ണൂര്‍ കൂനത്തറയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെയായിരുന്നു സംഭവം. എതിര്‍ ദിശയില്‍ വന്ന ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ 40-ഓളം പേര്‍ക്ക് പരിക്കേറ്റു. ഒരു ബസിലെ ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. മറ്റ് ഉള്ളവര്‍ക്ക് ഗുരതര പരിക്കുകളില്ല.

Also Read: ധീരജ് വധക്കേസ്: പ്രതികളുടെ വിടുതൽ ഹർജി തളളി

ഒറ്റപ്പാലത്ത് നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ചിറയത്ത് എന്ന ബസും ഗുരുവായൂര്‍ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന രാജപ്രഭ എന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ഒരു ബസിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. അപകട സമയത്ത് പ്രദേശത്ത് മഴയുണ്ടായിരുന്നു. സംഭവത്തില്‍ ഷൊര്‍ണ്ണൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News