അമേരിക്കയിലെ ടെക്‌സസില്‍ വെടിവയ്പ്പ്

അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്. അമേരിക്കയിലെ ടെക്‌സസിലെ ഷോപ്പിംഗ് മാളിലാണ് വെടിവയ്പ്പ് നടന്നത്.  കട്ടികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

റോഡിലൂടെ നടന്നുപോകുകയായിരുന്ന അക്രമി ഒരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അക്രമിയെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി. മാളിലുണ്ടായിരുന്ന വെടിയേറ്റ ഒന്‍പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് പുറത്തുവരുന്ന ഔദ്യോഗിക വിവരം. ആക്രമണത്തിന്റെ കാരണവും പരിക്കേറ്റവരുടെ വിവരങ്ങളും പുറത്തുവന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration