തൃശൂരിൽ ആറാട്ടുപുഴ പൂരത്തിനിടെ ആനകൾ ഇടഞ്ഞോടി നിരവധി പേർക്ക് പരിക്കേറ്റു

തൃശൂരിൽ ആറാട്ടുപുഴ പൂരത്തിനിടെ ആനകൾ ഇടഞ്ഞോടി നിരവധി പേർക്ക് പരിക്കേറ്റു. അമ്മത്തിരുവടി വിഭാഗത്തിന്റെയും തൊട്ടിപ്പാൾ ഭഗവതി വിഭാഗത്തിന്റെയും ആനകളാണ് ഇടഞ്ഞത്. ഉപചാരം ചൊല്ലൽ ചടങ്ങിനായി നേർക്കു നേരെ നിന്ന ആനകൾ രണ്ടും പരസ്പരം കൊമ്പ് കോർക്കുകയായിരുന്നു. തുടർന്ന് ഒന്നിനു പിന്നാലെ മറ്റൊന്നായി ആനകൾ ഇടഞ്ഞോടുകയും ചെയ്തു.

ALSO READ: ജനപങ്കാളിത്തത്തിനൊപ്പം പ്രമുഖ സാമുദായിക നേതാക്കളുടെ സാന്നിധ്യവും; ശ്രദ്ധ നേടി പൗരത്വ നിയമഭേദഗതിക്കെതിരായ റാലി

ആനയിടഞ്ഞതു കണ്ട് ചിതറിയോടിയാണ് നിരവധി പേർക്ക് പരിക്കേറ്റത്. ഇതിനിടെ ആനപ്പുറത്ത് നിന്ന് വീണ ഒരാൾക്ക് ആനയുടെ ചവിട്ടേറ്റതായും സൂചനയുണ്ട്. അമ്മത്തിരുവടിയുടെ തിടമ്പേറ്റിയ ആന തൊട്ടിപ്പാൾ ഭഗവതിയുടെ ആനയെ കുത്തിയതാണ് സംഭവത്തിന് തുടക്കം.

ALSO READ: കെജ്‌രിവാളിനെ ഇഡി ചോദ്യം ചെയ്യും; കവിതയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News