കുവൈറ്റിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം റിപ്പോർട്ട് ചെയ്തത് 28,175 ട്രാഫിക് നിയമ ലംഘനങ്ങള്‍

കുവൈറ്റിൽ കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ മാത്രം 28,175 ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി ഗതാഗത വകുപ്പ് അറിയിച്ചു. മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നേതൃത്വത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് മെയ് 18 മുതൽ മെയ് 24 വരെയുള്ള കാലയളവിൽ നടത്തിയ രാജ്യവ്യാപകമായ പരിശോധനകളിലാണ് ഇത്രയും നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Also read:കുട്ടികൾക്ക് പോലുമുണ്ടാക്കാം ഈ സ്നാക്ക്; ബ്രഡ് കൊണ്ട് ഒരു സ്പെഷ്യൽ റോൾ പരീക്ഷിച്ചാലോ..?

ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച 26 കുട്ടികളെയും ജുവനൈൽ പ്രോസിക്യൂഷന് അധികൃതർ റഫർ ചെയ്തിട്ടുണ്ട്. വിവിധ നിയമലംഘനങ്ങൾക്കായി 52 വാഹനങ്ങളും 35 മോട്ടോർസൈക്കിളുകളും അധികൃതർ കണ്ടുകെട്ടി. ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയതിന് 26 പേരെ അറസ്റ്റ് ചെയ്തതായും മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

Also read:മേയർ ആര്യ രാജേന്ദ്രനെതിരായ കെഎസ്ആർടിസി ഡ്രൈവറുടെ അധിക്ഷേപം; യദുവിൻ്റെ ഹർജി തളളി

രാജ്യത്ത് റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിനുമുള്ള ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ശക്തമായ വാഹന പരിശോധനകള്‍ നടക്കുന്നതെന്നും, നിയമ ലംഘകര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കര്‍ശനമായ പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News