ബംഗാളില്‍ ചരക്ക് ട്രെയിനും മെയിന്റന്‍സ് ട്രെയിനും കൂട്ടിയിടിച്ചു, ലോക്കോ പൈലറ്റിന് പരുക്ക്

ബംഗാളിലെ ബങ്കുരയില്‍ ചരക്ക് ട്രെയിനും മെയിന്റന്‍സ് ട്രെയിനും കൂട്ടിയിടിച്ചു. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. ഒരു ലോക്കോ പൈലറ്റിന് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

Also Read: വീട്ടില്‍കയറി യുവതിയെ കൊലപ്പെടുത്തിയ സംഭവം, പ്രതി പിടിയില്‍

എട്ട് ബോഗികള്‍ പാളം തെറ്റി. ഒരു മെയിന്റന്‍സ് ട്രെയിന്‍ ഷന്‍ഡിങ് നടത്തുമ്പോള്‍ ചരക്ക് ട്രെയിന്‍ റെഡ് സിഗ്‌നല്‍ മറികടന്നെത്തി ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടര്‍ന്ന് ഖരഗ്പൂര്‍-ബങ്കുര-ആദ്ര പാതയിലെ ഗതാഗതം നിര്‍ത്തിവച്ചു. 14 ട്രെയിനുകള്‍ റദ്ദാക്കി. മൂന്ന് ട്രെയിനുകള്‍ വഴി തിരിച്ച് വിട്ടതായും റെയില്‍വേ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News