‘തൃശൂരിൽ ജൂലൈയിലെ കാലവർഷ കെടുതിയിൽ ഉണ്ടായത് ഗുരുതര നാശനഷ്ടം’: മന്ത്രി കെ രാജൻ

minister k rajan

തൃശൂർ ജില്ലയിൽ ജൂലൈയിലെ കാലവർഷ കെടുതിയിൽ ഉണ്ടായത് ഗുരുതര നാശനഷ്ടമെന്ന് മന്ത്രി കെ രാജൻ. ക്യാമ്പുകളിൽ 3 ദിവസത്തിലേറ താമസിച്ചത് 12057ൽ പരം കുടുംബങ്ങളാണെന്നും, ഓരോ കുടുംബങ്ങൾക്കും 5000 രൂപ വീതം എസ് ഡി ആർ എഫിൽ നിന്ന് ഇവർക്ക് സഹായം നൽകുമെന്നും മന്ത്രി അറിയിച്ചു.

Also read: അദാനിക്ക് വീണ്ടും തിരിച്ചടി; കൈക്കൂലി ആരോപണത്തില്‍ മൂന്ന് കേസുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഉത്തരവിട്ട് ന്യൂയോര്‍ക്ക് കോടതി

’75 ശതമാനത്തിൽ കൂടുതൽ തകർന്നത് 167 വീടുകൾ, ആകെ തകർന്നത് 1192 വീടുകൾ. എസ് ഡി ആർ എഫ് , സി എം ഡി ആർ എഫ് ഫണ്ടുകൾ ഉപയോഗിച്ച് ഇവർക്ക് 10000 മുതൽ 4 ലക്ഷം വരെ നഷ്ട പരിഹാരം നൽകും. 3769000 ലക്ഷം രൂപ കർഷകർക്ക് നഷ്ടമുണ്ടായി. എസ് ഡി ആർ എഫിൽ നിന്ന് ഇവർക്ക് നഷ്ടപരിഹാരം നൽകും. മഴക്കെടുതിയിൽ നഷ്ടമുണ്ടായ മത്സ്യ – ക്ഷീര കർഷകർക്ക് 5000 രൂപ മുതൽ നഷ്ട പരിഹാരം നൽകും. തിങ്കളാഴ്ച മുതൽ കർഷകരുടെ അക്കൗണ്ടിൽ പണം വിതരണം ചെയ്തു തുടങ്ങും’- മന്ത്രി കെ രാജൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News