മണാലിയിലെ അടല്‍ ടണലില്‍ കനത്ത മഞ്ഞുവീഴ്ച.മലയാളികള്‍ ഉള്‍പ്പെടെ 1000 ഓളം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയാണ്.കുടുങ്ങിയവരില്‍ കൊല്ലം സ്വദേശികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
വാഹനങ്ങള്‍ക്ക് മേല്‍ കനത്ത മഞ്ഞുപാളികള്‍ വീണതോടെയാണ് രാത്രി മുതല്‍ ഗതാക്കുരുക്കിലാണ്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
മലയാളി ഹോളിഡേയ്‌സ് എന്ന ഏജൻസിയുടെ വാഹനത്തിലാണ് ഇവർ യാത്ര പോയത്.ഇന്നലെ 3 മണിക്ക് അടൽ ടണൽ എത്തിയവരാണ് കുടുങ്ങിക്കിടക്കുന്നത്.ഭക്ഷണമൊ വെള്ളമോ ലഭിക്കുന്നില്ലെന്ന് വാഹനത്തിന്റെ ഡ്രൈവർ കൈരളി ന്യൂഡിനോട് പ്രതികരിച്ചു.
ENGLISH NEWS SUMMARY: Heavy snowfall in Atal tunnel in Manali. About 1000 tourists including Malayalis are trapped. Now it is reported that Kollam natives are also included among the trapped.Heavy snow has fallen on the vehicles since night. Rescue operations are in progress at the site.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here