യുഎയില്‍ പൊടിക്കാറ്റ് മഴയായി പെയ്തിറങ്ങി

യുഎഇയില്‍ കടുത്ത വേനല്‍ച്ചൂടിനിടെ, രാജ്യം പൊടിയില്‍ മുങ്ങി. ശനിയാഴ്ച വൈകിട്ട് നാലോടെ പൊടിക്കാറ്റ് മഴയായി പെയ്തിറങ്ങി. യുഎഇയിലെങ്ങും ശക്തമായ പൊടിക്കാറ്റും അരക്ഷിത കാലാവസ്ഥയുമായാണ് അനുഭവപ്പെടുന്നത്.

Also Read: പുനലൂര്‍ താലൂക്ക് ആശുപത്രി: 2 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

സമീപത്തെ കെട്ടിടങ്ങളെ വരെ പൊടിയില്‍ മറച്ച കാലാവസ്ഥ ജനജീവിതം നേരിയ തോതില്‍ ദുഃസ്സഹമാക്കി. വാഹന ഗതാഗതം ചിലയിടത്ത് മന്ദഗതിയിലായി. വരും ദിവസങ്ങളിലും ഗള്‍ഫിലെങ്ങും കാലാവസ്ഥാ മാറ്റം പ്രകടമാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിലും ചില കേന്ദ്രങ്ങളില്‍ മഴ പെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News