ആനകൾ കൂട്ടത്തോടെയെത്തി കൃഷി നശിപ്പിക്കുന്നു; പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളിൽ കാട്ടാന ശല്യം രൂക്ഷം

wild elephant

പീച്ചി വന്യജീവി സങ്കേതത്തോട് അതിർത്തി പങ്കിടുന്ന പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തുകളിൽ കാട്ടാന ശല്യം രൂക്ഷം. ജനവാസ മേഖലയിലെത്തുന്ന കാട്ടാനകൾ കൃഷി നശിപ്പിക്കുന്നതും വ്യാപകമാണ്.

Also Read; കൽപ്പറ്റയിൽ നവജാത ശിശുവിനെ ഭര്‍തൃമാതാവ്  കൊലപ്പെടുത്തിയതായി പരാതി

പാലക്കാട് ജില്ലയിൽ കിഴക്കഞ്ചേരി പഞ്ചായത്തിലെ കണച്ചിപ്പരുത, കരടിയള താമരപ്പിള്ളി, കണ്ണമ്പ്ര പഞ്ചായത്തിലെ രക്കാണ്ടി, പോത്തുചാടി തുടങ്ങിയ മേഖലകളിലാണ് ആനകൾ കൂട്ടമായി എത്തുന്നത്. പീച്ചി വനമേഖലയിൽ നിന്നും എത്തുന്ന ആനകൾ ജനവാസ മേഖലയിലെത്തി, കൃഷി നശിപ്പിച്ച് ജനങ്ങളുടെ സ്വൈര്യജീവിതം കെടുത്തുകയാണ്.

Also Read; അന്നാ സെബാസ്റ്റ്യന്റെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു

പീച്ചി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് തൃശ്ശൂർ ജില്ലയിലും, കൃഷിനാശം വരുത്തുന്ന ജനവാസകേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത് പാലക്കാട് ജില്ലയിലുമാണ്. വനാതിർത്തികളിലെ സോളാർ ഫെൻസിങ് തകർത്താണ് കാട്ടാനക്കൂട്ടം, കൃഷിയിടങ്ങളിൽ എത്തുന്നത്. കാട്ടാനശല്യത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

News summary; Severe wild elephant attack in various areas of Palakkad district

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News