ഉത്തരേന്ത്യയില്‍ കനത്ത ശൈത്യവും മൂടല്‍ മഞ്ഞും തുടരും: കാലാവസ്ഥ മന്ത്രാലയം

ഉത്തരേന്ത്യയില്‍ കനത്ത ശൈത്യവും മൂടല്‍ മഞ്ഞും തുടരുമെന്ന് കാലാവസ്ഥ മന്ത്രാലയം. ഹരിയാന, ചണ്ഡീഗഡ്, ഉത്തര്‍പ്രദേശ്, ദില്ലി എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടും.

READ ALSO:സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് സംഘാടക സമിതി രൂപീകരിച്ചു

ഹിമാചല്‍ പ്രദേശ്, ജമ്മുകശ്മീര്‍ മേഖലകളില്‍ മഞ്ഞുവീഴ്ച ഉണ്ടായി. കാലാവസ്ഥയില്‍ ഉണ്ടായ മാറ്റം വ്യോമ- റെയില്‍- റോഡ് സംവിധാനങ്ങളെ ബാധിച്ചു. 110 വിമാന സര്‍വീസുകളെയും 53 ട്രെയിനുകളെയും പുകമഞ്ഞ് ബാധിച്ചു. കാഴ്ച പരിധി കുറഞ്ഞതിനെ തുടര്‍ന്ന് യമുന എക്‌സ്പ്രസ്സ് ഹൈവേയില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു അപകടം ഉണ്ടായി.

READ ALSO:യാത്രക്കാരൻ മറന്നുവച്ച വലിയൊരു തുക തിരികെ നൽകി ടാക്സി ഡ്രൈവർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News