ഞെട്ടിക്കുന്ന ക്രൂരത; ചുണ്ടുകളും പല്ലുകളും നീക്കം ചെയ്ത് സൂര്യപ്രകാശം കടക്കാത്ത മുറിയിൽ 4 വർഷം യുവതിയെ ലൈംഗികയടിമയാക്കി തടവിലിട്ടു

Sex slave case poland

ഡെയ്റ്റിഗ് ആപ്പിൽ കണ്ടുമുട്ടിയ യുവാവ് 4 വർഷത്തോളം 30 വയസ്സുള്ള യുവതിയെ ലൈഗികയടിമയാക്കി തടവിൽ പാർപ്പിച്ചു. സംഭവം പോളണ്ടിലാണ്. 2019 ൽ ഓൺലൈൻ ഡേറ്റിഗ് ആപ്പിലൂടെയാണ് യുവതി മാറ്റ്യൂസ് ജാക്ക് എന്ന യുവാവിനെ പരിജയപ്പെടുന്നത്. ജാക്കിനെ കാണാനെത്തിയ യുവതിയെ വീടിനോട് ചേർന്നുള്ള തൊഴുത്തിലെ ടൊയ്ലറ്റിൽ തടവിലാക്കുകയാണുണ്ടായത്. സമാനതകളില്ലാത്ത ക്രൂരതക്കാണ്
യുവതി നാല് വർഷം ഇരയായത്.

Also Read: ഓപ്പറേഷൻ ഭേദിയ; യുപി യിലെ അഞ്ചാമത്തെ നരഭോജി ചെന്നായയെ പിടിച്ചു, ബഹ്റൈച്ചിനെ വിറപ്പിച്ച ചെന്നായകളിൽ ഇനി ഒന്ന് മാത്രം ബാക്കി

സൂര്യപ്രകാശം പോലും കടക്കാത്ത മുറിയിൽ പൂട്ടിയിട്ട യുവതിയെ മാനസികവും ശാരീരികവും ലൈംഗികവുമായി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പല്ലുകളും ചുണ്ടുകളും നീക്കം ചെയ്തിരുന്നു. വായുടെ സ്ഥാനത്ത് ഒരു ദ്വാരം മാത്രമാണുണ്ടായിരുന്നത്. തൊളെല്ല് തകർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി തന്റെ ദുരനുഭവം മറ്റൊരു രോഗിയുമായി പങ്കുവെച്ചപ്പോളാണ് സംഭവം പുറം ലോകം അറിയുന്നത്.

Also Read: 75 ഏക്കറിലുള്ള ആസ്ഥാനം വളഞ്ഞത് 2000 ത്തിലധികം പോലീസുകാർ ബങ്കറിൽ ഒളിച്ചിരുന്ന പാസ്റ്ററെ അവസാനം ലൈംഗികകുറ്റകൃത്യത്തിന് അറസ്റ്റ് ചെയ്തു

ലൈംഗികമായി ദുരുപയോഗം ചെയ്യുക മാത്രമല്ല യുവതിയെ ജാക്ക് പല പരീക്ഷണങ്ങൾക്കും വിധേയമാക്കുകയും ചെയ്തിരുന്നു. ഇരയുടെ ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ തൊഴുത്ത് സൌണ്ട് പ്രൂഫ് ചെയ്തിരുന്നു. വിചിത്രമായ സ്വഭാവത്തിനുടമയെന്നാണ് ജാക്കിനെ പ്രദേശവാസികൾ വിശേഷിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News