യുവതിയെ ലൈംഗിക അടിമയാക്കി 14 വര്‍ഷം തടവില്‍ പാര്‍പ്പിച്ചു; 51 കാരന്‍ അറസ്റ്റില്‍

യുവതിയെ ലൈംഗിക അടിമയാക്കി 14 വര്‍ഷം തടവില്‍ പാര്‍പ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. റഷ്യയിലാണ് സംഭവം നടന്നത്. വ്‌ളാദിമിര്‍ ചെസ്‌കിദോവ് എന്ന 51കാരനാണ് അറസ്റ്റിലായത്. ചെല്യാബിന്‍സ്‌കിലെ പ്രതിയുടെ വീട്ടിലാണ് മുപ്പത്തിമൂന്ന് വയസ് പ്രായമുള്ള യുവതിയെ പാര്‍പ്പിച്ചിരുന്നത്. ഇയാളുടെ വീട്ടില്‍നിന്ന് രക്ഷപ്പെട്ട യുവതി പോലീസ് സ്റ്റേഷനില്‍ അഭയം തേടിയതോടെയാണ് വിവരം പുറത്തുവന്നത്.

Also Read- മംഗളൂരുവില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്ത പൊലീസുകാരിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; അറസ്റ്റ്

2009 മുതല്‍ താന്‍ വീട്ടുതടങ്കലില്‍ കഴിയുകയാണെന്നും ആയിരത്തിലധികം തവണ പ്രതി തന്നെ ബലാല്‍സംഗം ചെയ്തതായും യുവതി മൊഴി നല്‍കിയതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വ്ളാദിമിറിന്റെ അമ്മയാണ് യുവതിയെ രക്ഷപ്പെടാന്‍ സഹായിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതിയുടെ വീട്ടില്‍ നിന്ന് സെക്സ് ടോയ്സ്, അശ്ലീല ചിത്രങ്ങളടങ്ങിട സിഡികള്‍, വായ്പ്പൂട്ടുകള്‍ എന്നിവ പൊലീസ് കണ്ടെത്തി. ഇയാളുടെ വീടിന്റെ ബേസ്മെന്റില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും റഷ്യയുടെ ഇന്‍വെസ്റ്റിഗേറ്റീവ് കമ്മിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്.

Also Read- ഹരിയാന സംഘര്‍ഷത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് മമത ബാനർജി

യുവതിയ്ക്ക് 19 വയസ് പ്രായമുള്ളപ്പോള്‍ മദ്യപിക്കാനായി വ്ളാദിമിര്‍ വീട്ടിലേക്ക് ക്ഷണിച്ചതായും വീട്ടിലെത്തിയ യുവതിയെ പിന്നീട് പുറത്ത് വിട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ തന്നെ മാനസികാസ്വാസ്ഥ്യമുള്ള വ്ളാദിമിര്‍ മാനസികാരോഗ്യനില കൂടുതല്‍ തകരാറിലായതിനെ തുടര്‍ന്ന് ചികിത്സ തേടി ആശുപത്രിയില്‍ പോയ സന്ദര്‍ഭത്തിലാണ് യുവതി വീട്ടില്‍നിന്ന് രക്ഷപ്പെട്ടത്. കൊലപാതകം, ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളാണ് പ്രതിയില്‍ ചുമത്തിയിട്ടുള്ളത്. നിലവില്‍ പൊലീസിന്റെ നിരീക്ഷണത്തില്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ കഴിയുകയാണ് പ്രതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News