മൃതദേഹവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗക്കുറ്റമായി കാണാനാകില്ല: ചത്തീസ്ഗഢ് ഹൈക്കോടതി

മൃതദേഹവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗക്കുറ്റമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. മരിച്ചതിന് ശേഷം മൃതദേഹത്തെ ബലാത്സംഗം ചെയ്യുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമോ പോക്സോ നിയമപ്രകാരമോ ബലാത്സംഗക്കുറ്റമായി കാണാനാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

നിതിന്‍ യാദവ്, നീലു നാഗേഷ് എന്ന നീലകാന്ത നാഗേഷ് എന്നിവര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മരിച്ച ശേഷവും ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് കോടതി വിധി. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രമേഷ് സിന്‍ഹയും ജസ്റ്റിസ് ബിഭു ദത്ത ഗുരുവുമാണ് കേസില്‍ വിധി പറഞ്ഞത്.

Also Read : സണ്ണി ലിയോണിയുടെ പേരിൽ പണംതട്ടൽ; പ്രതിമാസം കൈക്കലാക്കിയത് ഇത്ര രൂപ…

ഇര ജീവിച്ചിരിക്കുന്നുവെങ്കില്‍ മാത്രമേ ഇത് ബലാത്സംഗക്കുറ്റമായി കാണാനാകൂയെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളുടെ പേരില്‍ വിചാരണ ചെയ്യപ്പെടുന്ന രണ്ട് പേര്‍ നല്‍കിയ ഹര്‍ജിയിലാണ് ഛത്തീസ്ഗഢ് ഹൈക്കോടതിയുടെ വിധി.

പ്രതികള്‍ മൃതദേഹത്തെ ബലാത്സംഗം ചെയ്തു എന്നത് ഭയാനകമായ പ്രവൃത്തി തന്നെയാണ്. പക്ഷേ, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഐപിസി 363,376(3) എന്നീ വകുപ്പുകള്‍ പ്രകാരമോ, പോക്സോ നിയമത്തിലെ ആറാം വകുപ്പ് പ്രകാരമോ ബലാത്സംഗക്കുറ്റത്തില്‍ ഇവര്‍ക്കെതിരെ കേസെടുക്കാനാകില്ല. അങ്ങനെ കേസെടുക്കണമെങ്കില്‍ ഇര ജീവിച്ചിരിക്കണമെന്നും കോടതി വ്യക്തമാക്കി.

‘മരിച്ചതിന് ശേഷം മൃതദേഹത്തെ ബലാത്സംഗം ചെയ്തത് ഇന്ത്യന്‍ ശിക്ഷാനിമയപ്രകാരമോ (ഐപിസി) പോക്‌സോ നിയമപ്രകാരമോ ബലാത്സംഗക്കുറ്റമായി കാണാനാകില്ല. ഇര ജീവിച്ചിരിക്കുന്നുവെങ്കില്‍ മാത്രമേ ഇത് ബലാത്സംഗക്കുറ്റമായി കാണാനാകു”. – ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration