ടീച്ചര്‍ക്കെതിരായ അശ്ലീല പ്രചാരണം; ചുക്കാന്‍ പിടിച്ചത് നേതാക്കള്‍ തന്നെയോ?

വടകര ലോക്‌സഭാ മണ്ഡലത്തില്‍ മട്ടന്നൂരിലേക്കാള്‍ ഭൂരിപക്ഷം നേടിയ കേരളത്തിന്റെ ടീച്ചറമ്മ കെകെ ശൈലജ ടീച്ചര്‍ വിജയിക്കുമെന്ന് അവര്‍ക്കുറപ്പാണ്. ഇതോടെയാണ് പലതരത്തിലുള്ള അശ്ലീല പ്രചാരണങ്ങള്‍ 68 വയസ് പ്രായമുള്ള ഒരു സ്ത്രീക്ക് നേരെ നടന്നിരിക്കുന്നത്. എല്‍ഡിഎഫ് നേതാക്കള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമെതിരായ അശ്ലീലപ്രചാരണവും സൈബര്‍ ആക്രമണവും യുഡിഎഫ് നേതൃത്വത്തിന്റെ അറിവോടെ ആസൂത്രണം ചെയ്തതെന്നാണ് നിഗമനം. യൂത്ത് കോണ്‍ഗ്രസ്-യൂത്ത് ലീഗ് നേതാക്കളുടെ ഗൂഢാലോചനയിലാണ് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയ്ക്കെതിരായ നുണയും ലൈംഗികാധിക്ഷേപവും എന്നത് പൊതുജനങ്ങള്‍ക്ക് ഉറപ്പിക്കാമെന്ന തരത്തിലുള്ള ചിത്രങ്ങളും റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ALSO READ: ‘കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്ന കാര്യം ഇടതുപക്ഷ വിരോധം’: ബിനോയ് വിശ്വം എം പി

യൂത്ത് ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി അസ്ലമിന്റെ അറസ്റ്റും യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഷോബിന്‍ തോമസിന്റെ സമൂഹമാധ്യമത്തിന്റെ കമന്റും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നുണ്ട്.
സൈബര്‍ ആക്രമണത്തിലൂടെ ലോകം തന്നെ കണ്ട വലിയ മഹാമാരിയെ കരളുറപ്പോടെ നേരിട്ട ഒരു മുന്‍മന്ത്രിയെ തളര്‍ത്താമെന്നാണ് ചിലര്‍ കരുതുന്നത്. കൊച്ചുമക്കളുടെ പ്രായമുള്ളവര്‍ പോലും അങ്ങേയറ്റം തരംതാഴ്ന്ന അശ്ലീല പരമാര്‍ശങ്ങള്‍ നടത്തി അധിക്ഷേപിക്കുന്നത് കണ്ടപ്പോള്‍ കുറേ കുഞ്ഞുങ്ങള്‍ക്ക് അറിവ് പകര്‍ന്ന് നല്‍കിയ ഒരു അധ്യാപികയുടെ വാക്കുകള്‍ ഇടറിയേക്കാം. പക്ഷേ അതൊരിക്കലും അടിയറവ് പറയലല്ല.
രാഷ്ട്രീയം പറയാനില്ലാതെ സൈബറിടത്തില്‍ അശ്ലീല-നുണ ഫാക്ടറികള്‍ തുറന്നിടുന്നത് ചിലര്‍ക്ക് നേരം പോക്കാണ്. മുന്‍ തെരഞ്ഞെടുപ്പുകളിലും ഇതേ ആയുധം അവര്‍ പ്രയോഗിച്ചിരുന്നു. കേരളസര്‍ക്കാരിന് ചൂണ്ടിക്കാണിക്കാന്‍ നിരവധി വികസന ജനക്ഷേമ പദ്ധതികളും വാഗ്ദാനങ്ങളും ഉണ്ട്. എന്നാല്‍ ഇതൊന്നുമില്ലാത്തവര്‍ ഇത്തരം നീചകര്‍മങ്ങളിലേക്ക് കടക്കുന്നു എന്ന് പൊതുജനം മനസിലാക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ സാധാരണക്കാരുടെ സ്വരം ഉയരുന്നത് അതിനുദാഹരണവുമാണ്.

ALSO READ: ‘ഈ തെരഞ്ഞെടുപ്പ് ഭരണഘടനയെ സംരക്ഷിക്കാനുള്ളതാണ്’: സുഭാഷിണി അലി

വ്യാജ തിരിച്ചറിയല്‍കാര്‍ഡുണ്ടാക്കി നേതൃത്വത്തിലെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലാണ് സൈബര്‍ ആക്രമണങ്ങളുടെയും ഉപജാപങ്ങളുടെയും കോ-ഓര്‍ഡിനേറ്ററെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. സാധാരണക്കാരും മനസിലാക്കിയെന്നു പറയാം. ഫിസിക്കസ്് ടീച്ചറായിരുന്ന തന്നെ തയ്യല്‍ ടീച്ചറെന്നു പറഞ്ഞ് അധിക്ഷേപിച്ചവരോട് തന്റെ സഹപ്രവര്‍ത്തകരോടുള്ള എല്ലാ ആദരവും നിലനിര്‍ത്തി തയ്യല്‍ ടീച്ചര്‍മാര്‍ക്കെന്താണ് കുഴപ്പെമെന്ന് ചോദിക്കാനുള്ള ആര്‍ജ്ജവം ടീച്ചര്‍ കാണിച്ചിരുന്നു. ഈ പരാമര്‍ശത്തിലൂടെയായിരുന്നു ശൈലജ ടീച്ചര്‍ക്കെതിരായ ആക്രമണത്തിന്റെ തുടക്കം. നിപാറാണി, കോവിഡ്രാജ്ഞി തുടങ്ങിയ അധിക്ഷേപങ്ങള്‍ക്ക് മലയാളികള്‍ അന്നേ മറുപടി നല്‍കിയതാണ്.

ALSO READ: ‘കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല, വടകരയിൽ കെ കെ ശൈലജ വിജയിക്കും’: സീതാറാം യെച്ചൂരി

തുടര്‍ന്നാണ് അപവാദവും അധിക്ഷേപവും കലര്‍ത്തി വ്യക്തിഹത്യയുമായി കോണ്‍ഗ്രസ്-ലീഗ് സൈബര്‍പ്പട രംഗത്തിറങ്ങിയത്. ഇന്ന് ആരോപണവിധേയര്‍ ചിരിച്ചു സെല്‍ഫിയെടുത്തും ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ അടക്കം പുറത്തുവരുമ്പോള്‍ മുന്‍കൂട്ടി തീരുമാനിച്ച പദ്ധതിയുടെ നടപ്പാക്കല്‍ മാത്രമാണ് സൈബറിടങ്ങളില്‍ പ്രചരിക്കുന്നതെന്ന വാദം ശക്തിപ്പെടുകയാണ്. സ്വാതന്ത്ര്യസമരനായകനും രാജ്യത്തെ ആദ്യ പ്രതിപക്ഷനേതാവുമായ മഹാനായ എ കെ ജിയെ, കേരളത്തിന്റെ വിപ്ലവനായിക കെ ആര്‍ ഗൗരിയമ്മ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന്റെ ഗര്‍ഭിണിയായ ഭാര്യ ഇവരെയൊന്നും ഇത്തരം സൈബര്‍ പോരാളികള്‍ വെറുതെവിട്ടിട്ടില്ല. അതായത് ഈ പാരമ്പര്യം കാലങ്ങള്‍ക്ക് മുമ്പേ തന്നെ ഉണ്ട്. കാലാകാലങ്ങളായി അണികളും നേതാക്കന്മാരും നടത്തുന്ന ഇത്തരം തരംതാഴ്ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മൗനാനുവാദം നല്‍കുന്ന നേതൃനിര ഇപ്പോഴും അത് തുടര്‍ന്ന് പോരുന്നു എന്നുമാത്രം. ഇതിനെ കൃത്യമായ പിന്തുണയ്ക്കുന്ന ഒരു നേതൃത്വമുള്ളത് അവരുടെ ഭാഗ്യവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News