ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി, ലൈം​ഗികബന്ധത്തിന് നിർബന്ധിച്ചു; പ്രശസ്ത കവി വൈരമുത്തുവിനെതിരെ ഗായിക

പ്രശസ്ത കവിയും ​ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ വീണ്ടും ലൈംഗികാരോപണം. ലളിത ഗാനങ്ങളിലൂടെ പ്രശസ്തയായ ഭുവന ശേഷനാണ് ​ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും തന്റെ കരിയർ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭുവന ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. 1998-ലാണ് വൈരമുത്തുവിൽ നിന്ന് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നതെന്ന് 50കാരിയായ ഭുവന പറയുന്നു.

also read; “ഇതൊക്കെ കാണുമ്പോ എന്നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നു” മഞ്ജുവിൻ്റെ പോസ്റ്റിന് നൽകിയ നവ്യയുടെ കമൻ്റ് വൈറൽ

ലൈംഗികബന്ധത്തിനായി നിരന്തരം സമ്മർദം ചെലുത്തിയിരുന്നതായും അവർ‌ കൂട്ടിച്ചേർത്തു. 2018ൽ വൈരമുത്തുവിനെക്കുറിച്ച് ആദ്യമായി സംസാരിച്ചപ്പോൾ തനിക്ക് പിന്തുണയുമായി എത്തിയ ലൈറ്റ് മ്യൂസിക് കമ്മ്യൂണിറ്റിയിലെ സുഹൃത്തുക്കളുമായി ഈ അനുഭവം പങ്കുവെച്ചിരുന്നുവെന്ന് ഭുവന പറയുന്നു. ​​ഗായിക ചിന്മയി ഇതിനു മുൻപ് വൈരമുത്തുവിനെതിരെ പരാതിയുമായി രം​ഗത്തെത്തിയിരുന്നു. പ്രശസ്തരായ എഴുത്തുകാർക്ക് വീട് നൽകുന്ന തമിഴ്നാട് സർക്കാർ പദ്ധതിയിൽ വൈരമുത്തുവിനെ ഉൾപ്പെടുത്തി ആദരിച്ചതിന് തൊട്ടുപിന്നാലെയാണ് ​ഗായിക ആരോപണവുമായി രം​ഗത്തെത്തിയത്.

also read; ‘കേരളത്തിന്‍റെ ക്യാപ്റ്റന്’ ന്യൂയോര്‍ക്കില്‍ പോസ്റ്ററൊരുക്കിയത് കോട്ടയംകാരന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here