കെഎസ്ആർടിസി ബസ്സിനുള്ളിൽ 17കാരന് നേരെ ലൈംഗിക അതിക്രമം; 42കാരൻ പിടിയിൽ

കെഎസ്ആർടിസി ബസ്സിനുള്ളിൽ 17കാരന് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ മൈലപ്ര സ്വദേശിയായ 42കാരൻ തിരുവല്ല പോലീസിന്റെ പിടിയിൽ. പത്തനംതിട്ട മൈലപ്ര മേക്കൊഴൂർ പനയ്ക്കര വീട്ടിൽ പികെ ഷിജു ആണ് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം.

Also Read: ബസ് ശരീരത്തിലൂടെ കയറിയിറങ്ങി, മധ്യവയസ്‌കന് ദാരുണാന്ത്യം

തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസ്സിൽ ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ആയൂരിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ഹയർ സെക്കൻഡറി വിദ്യാർത്ഥിയാണ് ലൈംഗികാതിക്രമം നേരിട്ടത്. അടൂരിൽ നിന്നും ബസ്സിൽ കയറിയ ഷിജു വിദ്യാർത്ഥിക്കൊപ്പം സീറ്റിൽ ഇരുന്നു യാത്ര ചെയ്യുകയായിരുന്നു. ബസ് പുറപ്പെട്ട് അല്പ സമയത്തിനുള്ളിൽ ഷിജു കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.

Also Read: ആലുവയിൽ 75കാരനെ വീട്ടിൽ കയറി തലക്കടിച്ച് കൊല്ലാൻ ശ്രമം, ഛത്തീസ്ഗഢ് സ്വദേശി പിടിയിൽ

ഷിജുവിന്റെ പ്രവർത്തികൾ സഹിക്കാൻ വയ്യാതായതോടെ ചെങ്ങന്നൂരിന് സമീപം വെച്ച് കുട്ടി ബഹളം വെക്കുകയായിരുന്നു. ഇതോടെ ബസ്സിൽ നിന്നും ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച ഷിജുവിനെ ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും ചേർന്ന് തടഞ്ഞു വെച്ച് തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിൽ വെച്ച് പോലീസിന് കൈമാറി. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News