കൊച്ചിയിൽ ട്രെയിനിൽ വച്ച് യുവതിക്ക് നേരെ ലൈംഗിക അതിക്രമം; സംഭവത്തിൽ സിഐക്കെതിരെ കേസ്

Crime

കൊച്ചിയിൽ ട്രെയിനിൽ വച്ച് യുവതിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവത്തിൽ സിഐക്കെതിരെ കേസെടുത്തു. അഗളി എസ്എച്ച്ഒ അബ്ദുൽ ഹക്കീമിനെതിരെയാണ് കേസ്. കരുനാഗപ്പള്ളി സ്വദേശിയായ യുവതിയുടെ പരാതിയിയിലാണ് എറണാകുളം റെയിൽവേ പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പാലരുവി എക്സ്പ്രസിൽ വച്ചായിരുന്നു സംഭവം.

ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഹക്കീം യുവതിയെ കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളംവെച്ചതോടെ മറ്റ് യാത്രക്കാർ പ്രശ്നത്തിൽ ഇടപെട്ടു. തുടർന്ന് താൻ പൊലീസാണെന്ന് പറഞ്ഞ് അവിടെനിന്ന് കടന്നുകളഞ്ഞു. ട്രെയിൻ എറണാകുളം ജങ്ഷനിൽ എത്തിയപ്പോൾ യുവതി പൊലീസിൽ പരാതി നൽകി.

News summary; Sexual assault against a woman in train in Kochi. A case has been registered against CI in the incident. The case is against Agali SHO Abdul Hakeem. Ernakulam railway police registered a case on the complaint of a Karunagapally native woman.

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News