കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക്‌ നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കെഎസ്‌ആർടിസി ബസിൽ പെൺകുട്ടിയ്‌ക്ക്‌ നേരെ ലൈംഗികാതിക്രമം കാണിച്ചയാളെ കൊടുവള്ളി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കൊടുവളളി ചാവടിക്കുന്നുമ്മൽ അൻവറിനെയാണ്‌ പെൺകുട്ടിയും യാത്രക്കാരൻ ചേർന്ന് തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിച്ചത്. പ്രതിയെ 14 ദിവസത്തേക്ക് താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു. ശനിയാഴ്‌ച രാത്രി 11 മണിയോടെ കുന്നമംഗലത്ത്‌ നിന്നും കെഎസ്‌ആർടിസി ബസിൽ കയറിയ 22 -കാരിയ്‌ക്ക്‌ നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്.

Also Read; വോട്ടു ചെയ്യാന്‍ ക്യൂവില്‍ നില്‍ക്കേണ്ടി വന്നു; ഇവിഎം തട്ടി തറയിലിട്ട് ബിജെപി സ്ഥാനാര്‍ത്ഥി, ഒടുവില്‍ അറസ്റ്റ്

താമരശ്ശേരിയിലേക്ക് പോകുന്ന യുവതിക്ക് നേരെ ചാവടിക്കുന്നുമ്മൽ സ്വദേശി അൻവർ സൗത്ത്‌ കൊടുവളളിയിൽവെച്ചാണ്‌ അതിക്രമം കാണിച്ചത്‌. തുടർന്ന് കൊടുവള്ളിയിൽ വച്ച് നാട്ടുകാരും യുവതിയും ചേർന്ന് ഇയാളെ പോലീസിൽ ഏല്പിക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Also Read; തീപിടിത്തമുണ്ടായാൽ അണയ്ക്കാൻ വേണ്ട സുരക്ഷാസംവിധാനങ്ങൾ ഉണ്ടായിരുന്നില്ല; ദില്ലിയിൽ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ ആശുപത്രി ഉടമ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News