പെരുമ്പാവൂരിൽ മൂന്നര വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം; 2 ഇതര സംസ്ഥാന തൊഴിലാളികൾ കസ്റ്റഡിയിൽ

പെരുമ്പാവൂരിൽ മൂന്നര വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂർ കുറുപ്പംപടിയിലാണ് സംഭവം. അതിഥിത്തൊഴിലാളികളുടെ കുഞ്ഞിന് നേരെയാണ് അതിക്രമം ഉണ്ടായത്. ഉറങ്ങി കിടന്ന മൂന്ന് വയസുകാരിയെയാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. നിലവിൽ കുഞ്ഞ് ആശുപത്രിയിലാണ്.

Also read:നെഞ്ചു വേദനയാണ്,ആശുപത്രിയിലേക്കു പോകണമെന്ന് രാത്രി ഫോൺ ചെയ്ത് പറഞ്ഞു; ആദിത്യന്റെ വിയോഗത്തിൽ കരച്ചിലടക്കാനാകാതെ സീരിയൽ കുടുംബം

ഇന്നലെ അർധരാത്രിയോടെ പൊലീസ് ആശുപത്രിയിലെത്തി കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് പ്രതികളെന്ന് സംശയിക്കുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അക്രമത്തിനിരയായ കുട്ടിയും പ്രതികളും അസം സ്വദേശികളാണെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News