മുൻ മന്ത്രിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ വനിതാ കോച്ചിന് സസ്പെന്‍ഷന്‍

ഹരിയാനയിലെ മുൻ കായിക മന്ത്രിക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ വനിത കോച്ചിന് സസ്പെൻഷൻ. 2022ലാണ് യുവതി സന്ദീപ് സിംഗിനെതിരെ പരാതി നല്‍കുന്നത്. പരാതിയെ തുടർന്ന് സന്ദീപ് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ഇദ്ദേഹത്തെ കായിക വകുപ്പ് മന്ത്രി സ്ഥാനത്തുനിന്നും നീക്കുകയായിരുന്നു.

ഇപ്പോള്‍ ഹരിയാന കായിക വകുപ്പ് ഡയറക്ടർ യശേന്ദ്ര സിംഗ് ആണ്  വനിതാ കോച്ചിനെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവ് ഇറക്കിയത്. പെരുമാറ്റ ചട്ട ലംഘനമാരോപിച്ചാണ് സസ്പെൻഷൻ. എന്നാൽ കാരണം ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.

ALSO READ:  ഋഷഭ് പന്ത് വീണ്ടും ബാറ്റേന്തി, പരിശീലന മത്സരത്തിന്‍റെ വീഡിയോ വൈറല്‍

സന്ദീപ് സിംഗിനെതിരായ പരാതി പിൻവലിക്കാൻ കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നതായി വനിത കോച്ച് ആരോപിച്ചു. കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾക്ക് വഴങ്ങാത്തതാണ് തന്‍റെ സസ്പെൻഷനിൽ കലാശിച്ചതെന്ന് യുവതി പറഞ്ഞു. അതേസമയം ഹരിയാന സിവിൽ സർവീസസ് റൂൾസ് പ്രകാരമുള്ള അലവൻസുകൾക്ക് യുവതി അർഹയാണെന്നും ഉത്തരവിലുണ്ട്.

ALSO READ: വീണ്ടും റെക്കോഡ് ട്രാന്‍സ്ഫര്‍ തുകയുമായി നെയ്മര്‍; അൽ ഹിലാലുമായി കരാറൊപ്പിട്ടത് 2600 കോടിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News