എറണാകുളം ജനറല്‍ ആശുപത്രിയിലെ ലൈംഗികാതിക്രമം; പ്രതിയായ ഡോക്ടര്‍ക്കെതിരെ വീണ്ടും കേസ്

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവിയായിരുന്ന ഡോ. മനോജിനെതിരെ വീണ്ടും ലൈംഗികാതിക്രമ കേസ്. അമേരിക്കയില്‍ ജോലി ചെയ്യുന്ന വനിതാ ഡോക്ടര്‍ ഇ- മെയിലില്‍ നല്‍കിയ പരാതിയിലാണ് സെന്‍ട്രല്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

2018ല്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കാലയളവില്‍ ഡോ. മനോജ് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയിലുള്ളത്. പരാതിയെത്തുടര്‍ന്ന്, സെന്‍ട്രല്‍ പൊലീസ് കേസെടുക്കുകയായിരുന്നു. നടപടി ആവശ്യമില്ലെന്ന് പരാതിയില്‍ പറയുന്നുണ്ട്. അതിനാല്‍ വനിതാ ഡോക്ടറുടെ മൊഴിയെടുത്ത ശേഷം തുടര്‍നടപടി മതിയെന്നാണ് പൊലീസ് തീരുമാനം.

READ MORE:രാജസ്ഥാനില്‍ കൂട്ടബലാത്സംഗം; യുവതിയെ പീഡിപ്പിച്ച് നഗ്നയാക്കി റോഡിലുപേക്ഷിച്ചു

ഡോക്ടര്‍ക്കെതിരെ ആദ്യ പരാതിക്കാരി നല്‍കിയ കേസില്‍ ഡോ. മനോജ് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. നിലവില്‍ സമാന സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതോടെ കൂടുതല്‍ നിയമോപദേശം തേടാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ആലോചന. ഇതിനിടെ രണ്ടാമത് പരാതി നല്‍കിയ വനിതാ ഡോക്ടറില്‍ നിന്ന് മൊഴിയെടുക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

READ MORE:പുതുപ്പള്ളി; ഏകപക്ഷീയമായി ക്രെഡിറ്റ് നേടാനുള്ള സതീശന്റെ നീക്കത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News