വിവാഹവാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം, എതിർത്തപ്പോൾ മർദ്ദനം, യുവാവ് അറസ്റ്റിൽ

വിവാഹവാഗ്ദാനം ചെയ്തശേഷം, 16 കാരിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ പെരുമ്പെട്ടി പൊലീസ് പിടികൂടി. ആറന്മുള മാലക്കര പ്ലാവിൻ ചുവട് ശ്രീശൈലം വീട്ടിൽ സുധീഷ് കുമാറിന്റെ മകൻ വിഷ്ണു സുധീഷ് (24) ആണ് അറസ്റ്റിലായത്. തട്ടിക്കൊണ്ടുപോകലിനും, മർദ്ദനത്തിനും, കയ്യേറ്റത്തിനും പോക്സോ നിയമപ്രകാരവുമാണ് യുവാവിനെതിരെ കേസെടുത്തത്. പെൺകുട്ടി പഠിക്കുന്ന സ്കൂളിന് സമീപം പലതവണയെത്തി കാണുകയും, സ്കൂൾ വാർഷികാഘോഷദിവസം ഉച്ചക്ക് ശേഷം ബൈക്കിലെത്തി വെണ്ണിക്കുളത്തേക്ക് കയറ്റികൊണ്ടുപോകുകയും ചെയ്തു. പോകുംവഴിയാണ് ദേഹത്ത് കയറിപ്പിടിച്ച് ലൈംഗികാതിക്രമം കാട്ടിയത്. സംഭവം വീട്ടിലറിഞ്ഞപ്പോൾ യുവാവുമായുള്ള ബന്ധത്തിൽ നിന്നും പെൺകുട്ടി പിന്മാറി.

ഇക്കാരണത്താൽ ചൊവ്വാഴ്ച്ച ഉച്ചക്ക് 2 മണിയോടെ കോട്ടാങ്ങൽ കൊച്ചെരെപ്പ് റോഡിൽ വച്ച് തടഞ്ഞുനിർത്തി ഇടതു കവിളിൽ അടിക്കുകയായിരുന്നു. തുടർന്ന്, മാതാവിനൊപ്പം
പൊലീസ് സ്റ്റേഷനിലെത്തിയ പെൺകുട്ടി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പെരുമ്പെട്ടി പൊലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. പ്രാഥമിക നടപടികൾക്ക് ശേഷം എസ് ഐ പ്രഭ പി കെയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടിയത്. രാത്രി 8.15 ന് ഭാര്യാവസതിക്ക് സമീപത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ഇയാൾ പെൺകുട്ടിയെ കയറ്റിക്കൊണ്ടുപോയ ബൈക്ക് പൊലീസ് കണ്ടെടുത്തു. വൈദ്യപരിശോധനയും മറ്റ് നിയമനടപടികൾക്കും വിധേയനാക്കിയ പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. തുടർന്ന് രാത്രി അറസ്റ്റ് രേഖപ്പെടുത്തി, കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News