ബിജെപി നേതാവിനെതിരായ ലൈംഗിക പീഡന പരാതി; ശക്തമായ നടപടി എടുക്കണമെന്ന് ഡിവൈഎഫ്ഐ

DYFI
ബിജെപി നേതാവിനെതിരായ ലൈംഗിക പീഡന പരാതിയിൽ ശക്തമായ നടപടി എടുക്കണമെന്ന് ഡിവൈഎഫ്ഐ.  കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി പി വി നിധിനെതിരെ, എറണാകുളം സ്വദേശിയായ യുവതി നൽകിയ പരാതിയിൽ കടവന്ത്ര പോലീസാണ് കേസെടുത്തത്. നിധിനെ ന്യായീകരിച്ച് ബി ജെ പി നേതാവ് ശ്രീപത്മനാഭൻ രംഗത്ത് വന്നു,
നിയമസഹായം ആവശ്യപ്പെട്ടെത്തിയ  യുവതിയോട് ലൈംഗിക അതിക്രമം കാണിച്ചതിനാണ്  അഭിഭാഷകനായ ബിജെപി കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി എ വി നിധിനെതിരെ കടവന്ത്ര പോലീസ് കേസെടുത്തത്. എറണാകുളം സ്വദേശിയായ യുവതിയാണ് പരാതിക്കാരി’ ഇവരുടെ ഭർത്താവിൻറെ കേസുമായി ബന്ധപ്പെട്ട് പരാതിക്കാരിയും നിധിനും പരിചയപ്പെട്ടു.  യുവതിയുടെ ഫോൺ നമ്പർ കൈക്കലാക്കിയ ശേഷമായിരുന്നു ലൈംഗിക താൽപ്പര്യത്തോടെയുള്ള പെരുമാറ്റം.  ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു എന്നുമാണ് പരാതി. കടവന്ത്ര പോലീസ് രജിസ്റ്റർ ചെയ്ത കേസ്, അന്വേഷണത്തിനായി കോഴിക്കോട് പോലീസിന് കൈമാറും. ബി ജെ  പി നേതാവായ നിധിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
കേസെടുത്തതിന് പിന്നാലെ നിധിനെതിരെ ബിജെപി നടപടി എടുക്കാൻ നിർബസിതമായി.  സംഘടന വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ  പുറത്താക്കി എന്നാണ് ബിജെപി  കോഴിക്കോട് ജില്ലാ  നേതൃത്വത്തിൻ്റെ വിശദീകരണം. എന്നാൽ നിധിനെ ന്യായീകരിച്ച് ബി ജെ പി നേതാവ് ശ്രീപത്മനാഭൻ രംഗത്ത് വന്നു. പരാതിക്കാരിയുടെ ഭർത്താവ് സാമ്പത്തിക കേസുകളിൽ പ്രതിയാണെന്നും ഈ കേസ് നടത്തിയ വകയിൽ നിധിന് വലിയ തുക  നൽകാനുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ആരുടേയോ സമ്മർദ്ദഫലമായാണ് പുതിയ കേസെന്നുമാണ് ശ്രീപത്മനാഭൻ്റെ വാദം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News