ആശുപത്രി ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. തൃശൂർ ഡി സി സി ജനറല്‍ സെക്രട്ടറി ടി കെ പൊറഞ്ചുവിന് എതിരെയാണ് കേസെടുത്തത്.
Read Also: സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്ര; പിആര്‍ ഏജന്‍സി ജീവനക്കാരന്റെ മൊഴിയെടുക്കും
2021 നും 23നും ഇടയില്‍ ലൈംഗിക അതിക്രമം നടത്തി എന്നതാണ് ആശുപത്രി ജീവനക്കാരിയായ യുവതിയുടെ പരാതി. തൃശൂര്‍ ജില്ലാ കോപ്പറേറ്റീവ് ഹോസ്പിറ്റല്‍ പ്രസിഡണ്ട് ആയിരുന്നു പൊറിഞ്ചു.
Read Also: ആലുവയില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍
അതേസമയം, പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്രയില്‍ പി ആര്‍ ഏജന്‍സി ജീവനക്കാരന്റെ മൊഴിയെടുക്കും. വരാഹ ഏജന്‍സിയുടെ അഭിജിത്തിനെയാണ് മൊഴിയെടുക്കാന്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചിട്ടുള്ളത്. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തിരുന്നത് അഭിജിത്തിന്റെ നേതൃത്വത്തിലാണ്. അഭിജിത്താണ് സുരേഷ് ഗോപിയെ പൂരം ദിവസം രാത്രി തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് എത്തിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here