ലൈംഗികാതിക്രമക്കേസ്: പ്രജ്ജ്വല്‍ രേവണ്ണ ജൂണ്‍ ആറുവരെ പൊലീസ് കസ്റ്റഡിയില്‍ തുടരും

ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ ജെഡിഎസിന്റെ ഹാസന്‍ എം പി പ്രജ്ജ്വല്‍ രേവണ്ണയെ കോടതി ജൂണ്‍ ആറുവരെ പൊലീസ് കസ്റ്റഡിയില്‍വിട്ടു. ജര്‍മനിയില്‍ നിന്ന് തിരിച്ചെത്തിയ ഉടന്‍ ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് വെള്ളിയാഴ്ച പുലര്‍ച്ചെ പ്രജ്ജ്വല്‍ അറസ്റ്റിലാകുന്നത്. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം കസ്റ്റഡിയിലെടുത്ത പ്രജ്ജ്വലിനെ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.

ALSO READ:ഒടുവില്‍ കുറ്റസമ്മതം നടത്തി ഏഷ്യാനെറ്റ് ന്യൂസ്; എക്‌സാലോജിക്കിനെതിരായ വ്യാജ വാര്‍ത്തയിലെ തെറ്റ് തിരുത്തി

അതേസമയം, പ്രജ്ജ്വലിന്റെ അമ്മ ഭവാനിക്കും പൊലീസ് നോട്ടീസ് നല്‍കി. ജൂണ്‍ ഒന്നിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്‍കിയത്. ആശയക്കുഴപ്പങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവിലാണ് പ്രജ്ജ്വല്‍ രേവണ്ണ ഇന്ന് പുലര്‍ച്ചെ ബെംഗളൂരു വിമാനത്താവളത്തിലെത്തിയത്. 34 ദിവസം ഒളിവില്‍ കഴിഞ്ഞ പ്രജ്ജ്വലിനെ വിമാനത്താവളത്തില്‍ നിന്ന് തന്നെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മ്യൂണിക്കില്‍ നിന്ന് പുറപ്പെട്ട ലുഫ്താന്‍സ വിമാനം DLH 764 അര്‍ധരാത്രി ഏകദേശം 12.50 ഓടെയാണ് ലാന്‍ഡ് ചെയ്തത്. പിന്നാലെ പ്രജ്ജ്വലിനെ എമിഗ്രേഷന്‍ പോയിന്റില്‍ സിഐഎസ്എഫ് തടഞ്ഞു. കര്‍ണാടകയിലെ ഹാസന്‍ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ പ്രജ്ജ്വലിനെതിരെ നിലവില്‍ രണ്ടു ലൈംഗിക അതിക്രമ കേസുകളാണുള്ളത്.

ALSO READ:കോഴിക്കോട് മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു

മെയ് 31ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അറിയിച്ചുകൊണ്ട് ഇറക്കിയ വീഡിയോ സന്ദേശത്തില്‍ പ്രജ്ജ്വല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം പ്രജ്ജ്വല്‍ രേവണ്ണ സ്ത്രീകളുടെ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണുകള്‍ നശിപ്പിച്ചെന്ന് സംശയം. ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണുകള്‍ കണ്ടെത്താനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News