ലൈംഗികാതിക്രമ പരാതി; കൊച്ചിയിലെ രണ്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി

Congress

ലൈംഗികാതിക്രമ പരാതിയിൽ കൊച്ചിയിലെ രണ്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി. വനിതാ ഡിസിസി ജനറൽ സെക്രട്ടറിയുടെ പരാതിയിലാണ് രണ്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ കെ പി സി സി നടപടിയെടുത്തത്. കവളങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സൈജൻ്റ് ചാക്കൊ, ഡിസിസി എക്സിക്യുട്ടിവ് അംഗം എബി എബ്രഹാം എന്നിവർക്കെതിരെയാണ് നടപടി. ഇരുവരെയും സംഘടനാ ചുമതലകളിൽ നിന്ന് നീക്കി. ഡി സി സിക്ക് പരാതി നൽകിയിട്ടും നടപടി എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വനിതാ നേതാവ് കെ പി സി സിക്ക് പരാതി നൽകിയിരുന്നു. കെ പി സി സി നിയോഗിച്ച രണ്ടംഗ കമ്മീഷൻ പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തുകയായിരുന്നു.

Also read: ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ്; തുടർ നടപടികൾ നടിയുടെ രഹസ്യമൊഴി കൂടി പരിഗണിച്ചെന്ന് കൊച്ചി ഡിസിപി

അതേസമയം, ജാതി അധിക്ഷേപം നടത്തിയതിൽ കോൺഗ്രസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അറസ്റ്റിൽ. തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത് വൈസ് ശ്രീകണ്ഠനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ജാതി അധിക്ഷേപം നടത്തിയതാണ് കേസ്. വൈസ് പ്രസിഡന്റ് ജാതി പറഞ്ഞ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി എൽ.സിന്ധുവിൻ്റെ പരാതിയിലാണ് പൊലിസ് നടപടി.

Also read: കേരളത്തില്‍ കോണ്‍ഗ്രസ് അധികം എടുത്തുചാടരുത്, നിയമസഭ തെരഞ്ഞെടുപ്പ് ചര്‍ച്ച ഇപ്പോള്‍ വേണ്ട: എ കെ ആന്റണി

അതേസമയം, വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ കൂര്‍ ജാമ്യാപേക്ഷയുമായി കോണ്‍ഗ്രസ് നേതാവ് കെ കെ ഗോപിനാഥന്‍ ഹൈക്കോടതിയെ സമീപിച്ചു. എന്‍.എം. വിജയനും മകനും ജീവനൊടുക്കിയതില്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ പ്രതിയാണ്. എം എല്‍ എയ്‌ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി. എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരെ പ്രതിചേര്‍ത്ത് എഫ് ഐ ആര്‍ പൊലീസ് ബത്തേരി കോടതിയില്‍ സമര്‍പ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News