മലപ്പുറം മുന്‍ എസ് പി സുജിത് ദാസിനെതിരായ ബലാല്‍സംഗ പരാതി വ്യാജമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എസ് പി ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതിയില്‍ കഴമ്പില്ലന്നും വീട്ടമ്മയുടേത് കളളപ്പരാതിയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പരാതിക്കാരിയുടെ മൊഴികള്‍ പരസ്പരവിരുദ്ധമാണെന്നും യാതൊരു തെളിവുമില്ലന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എസ് പി സുജിത് ദാസ്, ഡിവൈഎസ്പി ബെന്നി , സിഐ വിനോദ് എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ബലാല്‍സംഗ പരാതിയില്‍ കഴമ്പില്ല. വീട്ടമ്മ നല്‍കിയത് കളളപ്പരാതിയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
പരാതിക്ക് യാതൊരടിസ്ഥാനവുമില്ല. പരാതിക്കാരിയുടെ മൊഴികള്‍ പരസ്പരവിരുദ്ധമാണ്. എസ് പി അടക്കമുളളവര്‍ക്കെതിരെ കേസെടുക്കാനുളള തെളിവില്ല. സംഭവം നടന്ന സ്ഥലങ്ങള്‍, തീയതി എന്നിവയില്ലെല്ലാം പരാതിക്കാരിയുടെ മൊഴികള്‍ പരസ്പര വിരുദ്ധമാണ്. ഉദ്യോഗസ്ഥരുടെ സിഡിആര്‍ അടക്കമുളള രേഖകള്‍ പരിശോധിച്ചെങ്കിലും കേസെടുക്കുന്ന തിന് ആവശ്യമായ യാതൊരു തെളിവും ലഭിച്ചില്ല. വ്യാജപ്പരാതിയില്‍ കേസെടുത്താല്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുമെന്നും അതിനാല്‍ കേസ് എടുത്തിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
ബലാല്‍സംഗ പരാതി നല്‍കിയിയിട്ടും പൊലീസ് കേസെടുക്കില്ലെന്നാരോപിച്ച് വീട്ടമ്മ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നടപടി. പരാതിക്കാരിയുടെ ഹര്‍ജി തളളണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മലപ്പുറം എസ്പിയായിരിക്കെ സുജിത്ത് ദാസും സി ഐ വിനോദും തന്നെ ബലാല്‍സംഗം ചെയ്തു എന്നായിരുന്നു വീട്ടമ്മയുടെ പരാതി. ഡിവൈഎസ്പി ബെന്നി മോശമായി പെരുമാറിയെന്നും മൂവര്‍ക്കും എതിരെ എഫ് ഐആര്‍ ഇട്ട് അന്വേഷണം നടത്തണം എന്നുമായിരുന്നു വീട്ടമ്മയുടെ ആവശ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here