സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലൈംഗികാതിക്രമ പരാതിയിൽ ചെയർമായ സുരേഷ് ഗോപി ഇടപെടുന്നില്ലെന്ന് പരാതി. വിമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന സംഘടനയാണ് പരാതിയുമായി രംഗത്തു വന്നത്. സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥർ ലൈംഗിക അതിക്രമം, ജാതി അധിക്ഷേപം, ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ നടത്തിയെന്നാണ് പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്. സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അസിസ്റ്റന്റ് പ്രൊഫസർ നൽകിയ പരാതിയിലാണ് ചെയർമാനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി നടപടി എടുക്കുന്നില്ലെന്നുള്ള ആക്ഷേപമുള്ളത്.
ലൈംഗികാതിക്രമം, ജാതി അധിക്ഷേപം, അസഭ്യപരാമര്‍ശങ്ങള്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ആരോപണങ്ങളിൽ വിമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന സംഘടന രംഗത്ത് വന്നു. സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ ചെയർമാൻ മൗനം പാലിക്കുകയാണെന്ന് ഫേസ്ബുക്കിലൂടെ സംഘടന ആരോപിച്ചു.
സംഭവത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്റേണല്‍ കമ്മിറ്റി ചെയര്‍മാന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടിക്കായി ചെയര്‍മാന്‍ തീരുമാനം എടുത്തില്ലെന്നാണ് പരാതിക്കാരി ചൂണ്ടിക്കാണിച്ചത്. ഇടപെടൽ തേടി പരാതിക്കാരി വാര്‍ത്താ വിതരണ മന്ത്രാലയത്തിന് നല്‍കിയ പരാതിയിലും നടപടിയുണ്ടായില്ലെന്നും പോസ്റ്റിൽ പറയുന്നു. പരാതി ലഭിച്ച് 90 ദിവസത്തിനകം ഐസിസി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ചട്ടം.
സുരേഷ് ഗോപിയുടെ നേതൃത്വത്തിലുള്ള ഗവേണിംഗ് കൗണ്‍സിലിന് മുന്‍പാകെയാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രണ്ടാംഘട്ട അന്വേഷണം ആരംഭിക്കുന്നതിനായി എസ്ആര്‍എഫ്ടിഐ അച്ചടക്ക സമിതി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സുരേഷ് ഗോപി ഒപ്പിടേണ്ടതുണ്ട്. എന്നാല്‍ സുരേഷ് ഗോപി ഇതുവരെ അതിന് തയ്യാറായില്ലെന്നാണ് ആരോപണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here