നഗരത്തില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി: തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനെതിരെ കേസ്

യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനെതിരേ കേസെടുത്ത് കന്റോണ്‍മെന്റ്  പൊലീസ്. നഗരത്തില്‍ വച്ച് തന്നോട് ലൈംഗികാതിക്രമം നടത്തിയ ആളെ യുവതി തിരിച്ചറിഞ്ഞതോടെ എം രാധാകൃഷ്ണനെ പ്രതിചേര്‍ത്ത് കോടതിയില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം. രാത്രി 7.45ഓടെ ബൈക്കില്‍ സഞ്ചരിച്ച യുവതിക്കുനേരെ എകെജി സെന്ററിന് മുന്നില്‍വെച്ച് രാധാകൃഷ്ണന്‍ ലൈംഗികച്ചുവയോടെ സംസാരിക്കുകയും അധിക്ഷേപം നടത്തുകയും ചെയ്തുവെന്നാണ് പരാതി.

ALSO READ:  രാജി നാടകം? പാലോട് രവിയുടെ രാജിക്കത്ത് തള്ളാന്‍ കെ.പി.സി.സി. നേത്യത്വം തീരുമാനിച്ചു

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഏഴോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. യുവതിയുമായി വാക്കേറ്റുണ്ടായതായി രാധാകൃഷ്ണന്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ലൈംഗികച്ചുവയോടെ സംസാരിച്ചിട്ടില്ലെന്നാണ് രാധാകൃഷ്ണന്റെ വാദം. ബൈക്കിലെത്തിയ മുണ്ടുടുത്തയാളാണ് തന്നോട് ലൈംഗികാതിക്രമം നടത്തിയതെന്നും ബൈക്കിന്റെ നമ്പറും യുവതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

ALSO READ: തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു

2019 ഡിസംബറില്‍ സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചുകയറി സദാചാര അതിക്രമം നടത്തിയ കേസിലെ പ്രതിയാണ് രാധാകൃഷ്ണന്‍. കേസിന്റെ വിചാരണ നടക്കുന്നതിനിടയാണ് മറ്റൊരു ലൈംഗികാതിക്രമ കേസിലും രാധാകൃഷ്ണന്‍ പ്രതിയാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News