വനത്തിലെ ക്ഷേത്രത്തിലെത്തി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പൊതിരെതല്ലി കെട്ടിയിട്ടായിരുന്നു പീഡനം. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മധ്യപ്രദേശിലെ റായ്സണ്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. കേസില്‍ ട്രക്ക് ഡ്രൈവറടക്കമാണ് പിടിയിലായത്. ശനിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. 15-കാരിയും ആണ് സുഹൃത്തും സില്‍വാനി- സാഗര്‍ റോഡിലുള്ള സിയാര്‍മൗ വനത്തിലെ വന്‍ദേവി ക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു.
Read Also: ദില്ലിയിൽ പട്രോളിങ്ങിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊന്ന പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ച് പൊലീസ്
അപ്പോഴാണ് ആക്രമണമുണ്ടായത്. സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം ഇവര്‍ വന്ന ഇരുചക്ര വാഹനത്തിന്റെ താക്കോല്‍ പ്രതികള്‍ സ്വന്തമാക്കി. തുടര്‍ന്ന് ട്രക്ക് ഡ്രൈവര്‍ ഉള്‍ക്കാട്ടിലേക്ക് പെണ്‍കുട്ടിയെ ബലമായി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം പെണ്‍കുട്ടിയെയും സുഹൃത്തിനേയും ഉപേക്ഷിച്ച് പ്രതികള്‍ കടന്നു. വനത്തില്‍നിന്ന് പുറത്തെത്തിയ ഇരുവരും അതുവഴി കടന്നുപോയ പൊലീസ് ഉദ്യോഗസ്ഥരെ വിവരങ്ങള്‍ ധരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സജ്ഞു ആദിവാസി (21), ശിവനാരായണ്‍, അക്ഷയ് അഹിര്‍വാര്‍ എന്നിവര്‍ക്കെതിരെയാണ് പീഡനം, കൂട്ടബലാത്സംഗം, പോക്സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here