മുടിവെട്ടാനെത്തിയ പതിനൊന്നുകാരായ ആൺകുട്ടികൾക്ക് നേരേ ലൈംഗികാതിക്രമം : പ്രതി പിടിയിൽ

ബാർബർ ഷോപ്പിലെത്തിയ 11 വയസ്സുള്ള ആൺകുട്ടികൾക്കുനേരേ ലൈംഗികാതിക്രമം. തിരുവനന്തപുരം നെയ്യാറ്റിൻകര മണലൂർ മേലേ പുത്തൻവീട്ടിൽ ചന്ദ്രനെ (62) മലയാലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ കുട്ടികൾ പ്രതി ജോലിചെയ്യുന്ന മലയാലപ്പുഴ മുക്കുഴിയിലെ ബാർബർ ഷോപ്പിൽ മുടിവെട്ടിയ്ക്കാനെത്തിയപ്പോഴാണ് പ്രതി ലൈംഗികാതിക്രമം കാട്ടിയത്.

Also Read: സിനിമയെ വെല്ലുന്ന തരത്തിൽ മോഷണം; ധീരമായി നേരിട്ട് കുടുംബം

കുട്ടിയെ വിവസ്ത്രരാക്കിയശേഷം ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇന്നലെ പൊലീസ് സ്റ്റേഷനിൽ വിവരം അറിഞ്ഞയുടൻ തന്നെ, വനിതാ പൊലീസ് വീടുകളിലെത്തി കുട്ടികളുടെ വിശദമായ മൊഴികൾ രേഖപ്പെടുത്തി. തുടർന്ന് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനും, ഭീഷണിപ്പെടുത്തലിനും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും എസ് ഐ കിരൺ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രതിയെ ഉടനടി അറസ്റ്റ് ചെയ്യുകയും ചെയ്തു. മുക്കുഴിയിൽ നിന്നും ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. തുടർന്ന് വൈകിട്ട് 5 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ് ഐ കിരണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

Also Read; ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News